നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗൃഹനാഥനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മരണം ഭക്ഷണം ലഭിക്കാതെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

  ഗൃഹനാഥനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മരണം ഭക്ഷണം ലഭിക്കാതെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

  മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമാര്‍ട്ടത്തില്‍ രണ്ടു ദിവസമായി റസാഖിന് ഭക്ഷണം ലഭിച്ചിരുന്നില്ലെന്ന് വ്യക്തമായി.

  • Share this:
   കണ്ണൂര്‍: ഗൃഹനാഥനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണം ഭക്ഷണം ലഭിക്കാതെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . ചൊവ്വാഴ്ചയായിരുന്നു അബ്ദുള്‍ റസാഖി(70)നെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമാര്‍ട്ടത്തില്‍ രണ്ടു ദിവസമായി റസാഖിന് ഭക്ഷണം ലഭിച്ചിരുന്നില്ലെന്ന് വ്യക്തമായി. വയര്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നെന്നും പിത്തഗ്രന്ഥി വികസിച്ചിരുന്നുവെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

   അഴുകിയ നിലയിലായിരുന്ന മൃതദേഹം ഐആര്‍പിസി പ്രവര്‍ത്തകരെത്തിയാണ് നീക്കിയത്. റസാഖ് ഭാര്യയുടെയും മകളുടെയും കൂടെയാണ് താമസം. എന്നാല്‍ റസാഖ് മരിച്ചത് ഇവര്‍ അറിഞ്ഞില്ലെന്നാണ് ഇവരുടെ മൊഴി. ഇയാള്‍ അസുഖ ബാധിതനായിരുന്നെന്നും മുറിയില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതുകൊണ്ടും അറിഞ്ഞില്ലെന്നാണ് ഭാര്യയും മകളും പറയുന്നത്.

   വീട്ടുകാരുമായി സ്വരചേര്‍ച്ചയിലല്ലായിരുന്ന ഇയാള്‍ ഒരു മുറിയില്‍ തനിച്ചായിരുന്നു താമസം. ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെയും ചോദ്യം ചെയ്ത് ശേഷം തുടര്‍നടപടി സ്വീകരിക്കും. നിലവില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

   Kannur | കണ്ണൂരില്‍ യുവതിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

   പേരാവൂരില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞീം വീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയാണ്(24) തീ പൊള്ളലേറ്റ് മരിച്ചത്. വീട്ടുമുറ്റത്താണ് പൊള്ളലേറ്റ നിലയില്‍  യുവതി കിടന്നത്. പേരാവൂര്‍ തൊണ്ടിയില്‍ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.

   പേരാവൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തൊണ്ടിയിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനാണ് ദീപേഷ്. മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്. മകന്‍: ദേവാംഗ്(ഒന്നര വയസ്). ആറളം പുനരധിവാസ മേഖലയിലെ നാരയാണന്റെയും സുജാതയുടെയും മകളാണ് നിഷ. സഹോദരങ്ങള്‍: ധന്യ, ധനുഷ. സംസ്‌കാരം പിന്നീട്.
   Published by:Jayesh Krishnan
   First published:
   )}