കാസര്‍കോട്: വീട്ടുവളപ്പില്‍ നിന്ന് ലഭിച്ച ഐസ്ക്രീംബോള്‍ പൊട്ടിത്തെറിച്ച് (Blast) പൊയിനാച്ചിയില്‍ 72കാരിക്ക് പരിക്കേറ്റു. അടുക്കത്ത്ബയല്‍ സ്വദേശിനി മീനാക്ഷി അമ്മയ്ക്കാണ് പരിക്ക് സംഭവിച്ചത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി സംഭവിച്ചത്.മീനാക്ഷി അമ്മയ്ക്ക് വളപ്പില്‍ നിന്ന് ലഭിച്ച ഐസ്ക്രീം ബോള്‍ വലിച്ചെറിഞ്ഞ ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തില്‍ കൈയ്ക്കും മുഖത്തും പരിക്കേറ്റ മീനാക്ഷി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പന്നിയെ തുരത്തുന്നതിന് ഉപയോഗിക്കുന്ന പന്നിപ്പടക്കമാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Accident |പിക്കപ്പ് വാനിന് മുകളിലേക്ക് കാര്‍ പാഞ്ഞുകയറി; യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു
കൊല്ലം: ചവറയില്‍ നടന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍, പിക്കപ്പ് വാനിന് മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
കരുനാഗപ്പള്ളിക്കും ചവറക്കും ഇടയില്‍ കുറ്റിവെട്ടം എന്ന സ്ഥലത്ത് ദേശീയ പാതയില്‍ ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം. കുറ്റിവെട്ടത്ത് ഒരു റസ്റ്റോറന്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു.
കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഡോക്ടര്‍ക്ക് നേരിയ പരിക്ക് മാത്രമാണുള്ളത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതോ ഡ്രൈവര്‍ ഉറങ്ങിയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പിക്കപ്പ് വാന്‍ നിര്‍ത്തിയിട്ടശേഷം ഡ്രൈവര്‍ പുറത്തേക്ക് പോയിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായയത്. അപകടത്തിന് ഏതാനും സെക്കന്റ് മുമ്പ് അതുവഴി എത്തിയ സ്കൂട്ടര്‍ യാത്രക്കാരനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.