കൊച്ചി: കാർ നിയന്ത്രണം വിട്ട് പെരിയാർവാലി കനാലിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. പട്ടിമറ്റം സ്വദേശിയായ ചക്കരകാട്ടിൽ അബദുൾ അസീസാണ്(73) മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. അത്താണി കവലയ്ക്ക് സമീപം 30 അടിയോളം താഴ്ച്ചയിൽ നിറഞ്ഞൊഴുകുന്ന പെരിയാർ വാലിയുടെ ഹൈലെവൽ കനാലിലേക്കാണ് കാർ പതിച്ചത്.
അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് കാർ പൊളിച്ചാണ് അസീസിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളം – മൂവാറ്റുപുഴ പ്രധാനപാത കടന്നുപോകുന്ന ഭാഗം കൂടിയായതിനാൽ ഇവിടെ പാലത്തിന് സംരക്ഷണഭിത്തി നിർമ്മിക്കാത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident Death, Ernakulam