തിരുവനന്തപുരം: യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷൗദൗത്യത്തിന്റെ ഭാഗമായി ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഇന്നു കേരളത്തിലെത്തിച്ചു. ഡൽഹിയിൽനിന്ന് 529 പേരും മുംബൈയിൽനിന്ന് 205 പേരുമാണ് ഇന്നു സംസ്ഥാനത്ത് എത്തിയത്. ഇതോടെ യുക്രെയിനിൽനിന്ന് എത്തിയവരിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി.
ഡൽഹിയിൽനിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂൾ ചെയ്ത രണ്ടു ചാർട്ടേഡ് വിമാനങ്ങൾ ഇന്നു പുലർച്ചെ കൊച്ചിയിൽ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തിൽ 178ഉം 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തിൽ 173 ഉം യാത്രക്കാർ ഉണ്ടായിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്ത ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് വൈകിട്ട് 6.30ന് കൊച്ചിയിൽ എത്തി. ഇതിൽ 178 യാത്രക്കാർ ഉണ്ടായിരുന്നു. ഇന്നു രാത്രി ഒരു ചാർട്ടേഡ് ഫ്‌ളൈറ്റ് കൂടി ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. ഈ വിമാനത്തിൽ 158 യാത്രക്കാരാണുള്ളത്.
Also Read- Cat Bite | പൂച്ചയുടെ കടിയേറ്റ രണ്ട് സ്ത്രീകൾ മരിച്ചു; മരണകാരണം പേവിഷബാധയെന്ന് ഡോക്ടർമാർ
യുക്രെയിനിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ ഇന്ന് 227 വിദ്യാർഥികൾ എത്തി. ഇതിൽ 205 പേരെയും നാട്ടിൽ എത്തിച്ചു. സ്വദേശങ്ങളോട് അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയിൽനിന്ന് വിദ്യാർഥികളെ നാട്ടിൽ എത്തിക്കുന്നത്. ഇന്ന് എത്തിയവരിൽ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാർഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാർഥികളും നാളെ പുലർച്ചെയോടെ കേരളത്തിൽ എത്തും.
War in Ukraine | ഇന്ത്യക്കാരെല്ലാം ഖര്‍കീവ് വിട്ടു; രക്ഷാദൗത്യത്തിന്റെ ശ്രദ്ധ ഇപ്പോള്‍ സുമിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍
സുമിയാണിപ്പോള്‍ പ്രധാന പ്രശ്നം. ഷെല്ലാക്രമണം തുടരുന്നത് ജീവന്‍ അപകടത്തിലാക്കാം. വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഡല്‍ഹിയിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ പ്രത്യേക വിമാനങ്ങളും സജ്ജീരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ കേരളഹൗസില്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Russia-Ukraine war, Ukraine Crisis