പാലക്കാട്: കൊല്ലങ്കോട് കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. പാലോക്കാട് സ്വദേശി പഴനിയാണ് മരിച്ചത്. 74 വയസ്സായിരുന്നു. വീടിന് സമീപത്തുള്ള ഹോട്ടലിൽ രാവിലെ ചായകുടിക്കാൻ പോയപ്പോഴാണ് കടന്നാൽ കുത്തേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്തെ മറ്റു ചിലർക്കും കടന്നാൽ കുത്ത് ഏറ്റിട്ടുണ്ട്. സുന്ദരൻ എന്ന വ്യകതി കടന്നാൽ കുത്തേറ്റ് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.