നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Elderly man abandoned | എഴുപത്തിയേഴുകാരനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു; ഓര്‍മ്മക്കുറവുള്ള അച്ഛനെ തിരിച്ചു കൊണ്ടുപോകില്ലെന്ന് മക്കള്‍

    Elderly man abandoned | എഴുപത്തിയേഴുകാരനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു; ഓര്‍മ്മക്കുറവുള്ള അച്ഛനെ തിരിച്ചു കൊണ്ടുപോകില്ലെന്ന് മക്കള്‍

    നാരായണന്റെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      കോവിഡ് ബാധിതനായി ചികിത്സക്കെത്തിച്ച വയോധികനായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മക്കള്‍. എഴുപത്തിയേഴുകാരനായ വടകര മണിയൂര്‍ സ്വദേശി നാരായണനെയാണ് വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് ആശുപത്രിയിലുപേക്ഷിച്ചത്. ഇതോടെ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതര്‍

      കോവിഡ് ബാധിതനായതിനേ തുടര്‍ന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാരായണനെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സക്കായി എത്തിച്ചപ്പോഴും ബന്ധുക്കളാരും കൂടെയുണ്ടായിരുന്നില്ല. നാരായണന്റെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. രോഗം ഭേദമായപ്പോള്‍ നാരായണനനെ തിരിച്ച് കൊണ്ട് പോവാന്‍ ആശുപത്രി അധികൃതര്‍ മക്കളെ സമീപെങ്കിലും ആരുമെത്തിയിരുന്നില്ല.

      ഓര്‍മക്കുറവുള്ള നാരായണന് ദൈനംദിന കാര്യങ്ങള്‍ നിറവേറ്റാനടക്കം പരസഹായം ആവശ്യമുണ്ട്. ആശുപത്രി ജീവനക്കാരും വാര്‍ഡിലെ മറ്റ് രോഗികളും ചേര്‍ന്നാണ് നാരായണനെ പരിചരിച്ചിരുന്നത്. ബന്ധുക്കളാരും തിരിഞ്ഞ് നോക്കാതായതോടെ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതര്‍.

      വിദ്യാർത്ഥികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസ്; ഇടനിലക്കാരൻ അറസ്റ്റിൽ

      വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ ഇടനിലക്കാരൻ പിടിയിൽ. പാലക്കാട് തൃത്താല കല്ലുങ്ങൽ വളപ്പിൽ നഫ്സൽ ആണ് അറസ്റ്റിലായത്.  ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

      Also Read-Pegasus|പെഗാസസിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി; അന്വേഷണത്തിന് സാങ്കേതികവിദഗ്ദ്ധരുടെ സ്വതന്ത്ര സമിതി

      90,000 രൂപ വീതം വാങ്ങി രണ്ട്  വിദ്യാർത്ഥികൾക്ക് മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ  സർട്ടിഫിക്കറ്റും, മഹാരാഷ്ട്രയിൽ നിന്നുള്ള പ്ലസ്ടു സർട്ടിഫിക്കറ്റും എത്തിച്ച് നൽകിയത് നഫ്സലാണ്. ലണ്ടനിൽ ഹോസ്റ്റൽ മെസ്സിൽ കുറച്ചു കാലം ജോലി ചെയതിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയിൽ നിന്നുമാണ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദരാബാദിൽ നിന്നും ഇയാൾക്ക് കൊറിയർ വഴി വന്ന സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കൈമാറുകയായിരുന്നു. 60,000 രൂപ ഹൈദരാബാദ് സ്വദേശിക്കും 30,000 രൂപ ഇയാൾക്കുമായിരുന്നു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വേണമന്ന് ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞത്.

      യു.കെ യിലെ കിംഗ്‌സ്റ്റൺ യൂണിവേഴ്സിറ്റിയിൽ എം.എസ്.സി. ഇൻറർനാഷണൽ ബിസിനസ് മാനേജ്മെൻറ് സ്റ്റഡീസിന് ചേരുന്നതിനാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയത്. തുടർച്ചയായ  ദിവസങ്ങളിൽ യു.കെ യിലേക്ക് പോകാനെത്തിയ ഏഴു വിദ്യാർത്ഥികളെയാണ് വ്യാജ സർട്ടിഫിക്കറ്റുമായി നെടുമ്പാശ്ശേരിയിൽ പിടികൂടിയത്.

      നഫ്സലിന്റെ തൃത്താലയിലുള്ള വീട്ടിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. അന്വേഷണം വ്യാപിപ്പിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും എസ്.പി കെ.കാർത്തിക്ക് പറഞ്ഞു. ഇൻസ്പെക്ടർ പി.എം ബൈജു, സബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, എസ്.സി.പി.ഒ മാരായ നവീൻ ദാസ്,  ജിസ്മോൻ, കുഞ്ഞുമോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.
      Published by:Karthika M
      First published:
      )}