നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭണ്ഡാരത്തിൽ 'സ്വാമിശരണം' മൂന്നു മാസത്തിനിടെ ശബരിമലയില്‍ 8.32 കോടിയുടെ വരുമാനനഷ്ടം

  ഭണ്ഡാരത്തിൽ 'സ്വാമിശരണം' മൂന്നു മാസത്തിനിടെ ശബരിമലയില്‍ 8.32 കോടിയുടെ വരുമാനനഷ്ടം

  ശബരിമല

  ശബരിമല

  • Last Updated :
  • Share this:
   ശബരിമല: പ്രളയവും അതിനു പിന്നാലെയെത്തിയ യുവതീ പ്രവേശന വിവാദവുമൊക്കെ ശബരിമലയ്ക്കുണ്ടാക്കിയത് കോടികളുടെ വരുമാനനഷ്ടം.

   കഴിഞ്ഞ മൂന്നു മാസത്തിനിടെ നട വരുമാനത്തില്‍ വരുമാനത്തില്‍ 8.32 കോടി രൂപയുടെ കുറവാണുണ്ടായത്.

   നിറപുത്തരി മുതല്‍ തുലാമാസ പൂജ വരെ കഴിഞ്ഞ വര്‍ഷം 13.11 കോടി രൂപ കിട്ടിയപ്പോള്‍ ഇത്തവണ ലഭിച്ചത് 4.79 കോടി രൂപ മാത്രം. തിങ്കളാഴ്ച അവസാനിച്ച തുലാമാസ പൂജയ്ക്ക് ആകെ ലഭിച്ചത് 2.69 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 5.62 കോടിയായിരുന്നു.

   പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചിങ്ങമാസ പൂജയ്‌ക്കെത്തിയ ഭക്തരുടെ എണ്ണവും തീരെ കുറവായിരുന്നു. യുവതി പ്രവേശന വിവാദത്തെ തുടര്‍ന്ന് കാണിക്കയിടുന്ന ഭക്തരുടെ എണ്ണം തീരെ കുറഞ്ഞതായാണ് ദേവസ്വത്തിന്റെ വിലയിരുത്തല്‍.

   പണത്തേക്കാള്‍ കൂടുതല്‍ 'സ്വാമി ശരണം' എന്നെഴുതിയ പേപ്പറുകളാണ് ഇക്കുറി ഭണ്ഡാരത്തില്‍നിന്നും ലഭിച്ചത്.

   നിലവിലെ വിവാദങ്ങള്‍ മണ്ഡലകാലത്തിനു മുന്‍പേ പരിഹരിച്ചില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം പോലും ദുഷ്‌ക്കരമാകുമെന്നാണ് വിലയിരുത്തില്‍.

   First published:
   )}