ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിൽ നടത്തിയ മിന്നലാക്രമണമായിരുന്നു ഇന്നത്തെ വാർത്താദിനം മുഴുവൻ. എന്നാൽ ഇതിനിടയിൽ ചില പ്രധാന വാർത്തകൾ വന്നിരുന്നു. എന്നാൽ എയർ സ്ട്രൈക്കിൽ ആ വാർത്തകളെല്ലാം മുങ്ങിപ്പോയി. അത്തരത്തിൽ എട്ട് വാർത്തകൾ ചുവടെ...
1. പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളത്തോടെ അവധി: സർക്കാരിന് ഹൈക്കോടതിയിൽ തിരിച്ചടി
കൊച്ചി: പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളത്തോടു കൂടി അവധി അനുവദിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ലീവ് അനുവദിച്ച് ശമ്പളം നല്‍കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി റദ്ദാക്കി...
തുടർന്നുവായിക്കുക
2. ഇടുക്കിയിൽ രണ്ട് കർഷകർകൂടി ജീവനൊടുക്കി
ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ. മുരിക്കാശ്ശേരി വരിക്കാനക്കൽ ജയിംസ് (52), ഇരുന്നുറേക്കർ കുന്നത്ത് സുരേന്ദ്രൻ (76) എന്നിവരാണ് മരിച്ചത്. പെരിഞ്ചാംകുട്ടി വനത്തിലാണ് ജയിംസിന്റെ മൃതദേഹം കണ്ടെത്തിയത്...
തുടർന്നുവായിക്കുക
3. ബാറുകൾക്ക് പിന്നാലെ ക്ലബുകളിലും കൂടുതൽ കൗണ്ടറുകൾ; മദ്യമൊഴുക്കാൻ ഒരുങ്ങി സർക്കാർ
തിരുവനന്തപുരം: ബാറുകൾക്ക് പുറമേ ക്ലബുകളിലും യഥേഷ്ടം മദ്യവിൽപന കൗണ്ടറുകൾ അനുവദിക്കാൻ സർക്കാർ നീക്കം. ക്ലബുകളിൽ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ഉടൻ ഉത്തരവിറങ്ങും...
തുടർന്ന് വായിക്കുക
4. മലപ്പുറം ബസപകടം: മൂന്നു മരണം; 25 പേർക്ക് പരിക്ക്
മലപ്പുറം: എടവണ്ണ കുണ്ടുതോട് ബസ് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മരത്തിലുമിടിച്ച് നടന്ന അപകടത്തിൽ മൂന്ന് മരണം. 25 പേർക്ക് അപകടത്തിൽ പരിക്കുണ്ട്...
തുടർന്നുവായിക്കുക
5. സ്വാഗത പ്രസംഗം കാടുകയറി; പ്രസംഗിക്കാൻ നിൽക്കാതെ വേദി വിട്ട് മുഖ്യമന്ത്രി
കൊല്ലം ജില്ല ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. എന്നാൽ സ്വാഗത പ്രാസംഗികയുടെ പ്രസംഗം നീണ്ടതോടെ മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങുകയായിരുന്നു...
തുടർന്നുവായിക്കുക
6. ഗാന്ധിജിയുടെ ചിത്രത്തിൽ വെടിയുതിർത്തവർക്ക് ഹിന്ദുമഹാസഭയുടെ ആദരം
ഗാന്ധി ചിത്രത്തിൽ വെടിയുതിർത്തവരെ ആദരിച്ച് ഹിന്ദുമഹാസഭ. ഇക്കഴിഞ്ഞ ജനുവരി 30ന് അലിഗഢിൽവെച്ചാണ് ഗാന്ധിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ച ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ഷകൺ പാണ്ഡെ ഉൾപ്പടെയുള്ളവരെയാണ് ആദരിച്ചത്...
തുടർന്നു വായിക്കുക
7. ചരിത്രത്തിലേക്ക് രണ്ടു വിക്കറ്റുകള്‍ കൂടി; ബൂംറ നേടുമോ ഈ റെക്കോര്‍ഡ്
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ഏതെന്ന ചോദ്യത്തിന് ജസ്പ്രീത് ബൂംറയെന്ന ഒരു ഉത്തരം മാത്രമേയുള്ളു. മൂന്ന് ഫോര്‍മാറ്റുകളിലും ഡെത്ത് ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കാനുള്ള താരത്തിന്റെ കഴിവിനെ കളി നിരീക്ഷകരെല്ലാം പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്...
തുടർന്നു വായിക്കുക
8. ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസിക്ക് അധികബാധ്യത
വര്‍ധിച്ചുവരുന്ന ഇന്ധന ചെലവ് മറികടക്കാന്‍ നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസിക്ക് അധികബാധ്യത വരുത്തുമെന്ന് കണക്കുകള്‍. ആദ്യ ദിവസം തന്നെ യാത്രക്കാരെ പെരുവഴിയിലിറക്കി വിടേണ്ടി വന്നത് ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് ഇലക്ട്രിക് ബസ് പ്രായോഗികമല്ല എന്നതിന്റെ തെളിവാണ്...
വീഡിയോ കാണാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.