• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Rail Protest | 'ഇത്രയുംനാള്‍ ജീവിച്ച മണ്ണില്‍ ഇനിയും ഞാന്‍ ജീവിച്ചോട്ടേ മക്കളെ'; സില്‍വര്‍ ലൈനെതിരെ വീട്ടമ്മ

K Rail Protest | 'ഇത്രയുംനാള്‍ ജീവിച്ച മണ്ണില്‍ ഇനിയും ഞാന്‍ ജീവിച്ചോട്ടേ മക്കളെ'; സില്‍വര്‍ ലൈനെതിരെ വീട്ടമ്മ

ജനിച്ചുവീണ മണ്ണ് വിട്ടുകൊടുത്തിട്ട് എങ്ങുംപോകാന്‍ തയ്യാറല്ലെന്നാണ് ഓമയുടെ നിലപാട്.

  • Share this:
ആലപ്പുഴ: സില്‍വര്‍ ലൈനെതിരെ(Silver Line) വീട്ടുവരാന്തയില്‍ പ്ലക്കാര്‍ഡും പിടിച്ച് 81കാരിയായ വീട്ടമ്മയുടെ പ്രതിഷേധം(Protest). നൂറനാട് പടനിലം പാലമേല്‍ രാജഭവനത്തില്‍ ഓമനയമ്മ (81)ആണ് പ്ലക്കാര്‍ഡും പിടിച്ച് രാവിലെ മുതല്‍ വൈകിട്ടു വരെ വീട്ടിലെ വരാന്തയില്‍ ഇരിക്കുന്നത്. ജനിച്ചുവീണ മണ്ണ് വിട്ടുകൊടുത്തിട്ട് എങ്ങുംപോകാന്‍ തയ്യാറല്ലെന്നാണ് ഓമയുടെ നിലപാട്.

'ഇത്രയും നാള്‍ ജീവിച്ച മണ്ണില്‍ ഇനിയും ഞാന്‍ ജീവിച്ചോട്ടെ മക്കളെ.... സില്‍വര്‍ ലൈനുവേണ്ടി ന്യായീകരിക്കാന്‍ ആരും എന്റെ വീട്ടിലോട്ട് വരേണ്ട' എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എംഎസ് അരുണ്‍കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സില്‍വര്‍ലൈന്‍ അനുകൂല പ്രചാരണവുമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

നൂറനാട് പടനിലം പ്രദേശത്ത് പദ്ധതിയ്‌ക്കെതിരെ ബിജെപി സില്‍വര്‍ ലൈന്‍ വിരുദ്ധ ജാഥയും പിന്നാലെ സിപിഎമ്മിന്റെ സില്‍വര്‍ ലൈന്‍ അനുകൂല സമ്മേളനവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വീടുകളില്‍ പദ്ധതിയ്‌ക്കെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നത്.

Also Read-K Sudhakaran | 'ഉറുമ്പ് ആനയ്ക്ക് കല്യാണം പറയുന്നു'; സഖ്യം ചേരുന്നതിന് ഉപാധിവച്ച സിപിഎമ്മിനെ പരിഹസിച്ച് കെ സുധാകരന്‍

CPM | 'ചുമതലകൾ വഹിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ട'; പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിൽ വിമർശനം

കണ്ണൂർ: 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സിപിഎം സംഘടന റിപ്പോർട്ടിൽ കേന്ദ്രനേതൃത്വത്തിന് വിമർശനം. ചുമതലകൾ വഹിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടതായി നേതൃത്വം കുറ്റപ്പെടുത്തുന്നു. പുതിയ കേന്ദ്രകമ്മിറ്റി ശക്തമായ തീരുമാനമെടുക്കണം. ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. സമരങ്ങളെ വേണ്ട വിധം ഏറ്റെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു.

Also Read-Mahindra Thar | ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദ മഹീന്ദ്ര ഥാർ ലേലം; പരാതിക്കാരുട ഹിയറിങ് ഏപ്രിൽ 9 ന്

സമരങ്ങളുടെ ഗുണഫലം വോട്ടാക്കി മാറ്റാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ശബരിമല പ്രക്ഷോഭവും റിപ്പോർട്ടിൽ പരമർശിച്ചിട്ടുണ്ട്. ശബരിമല പ്രക്ഷോഭം അടിസ്ഥാനവോട്ടിൽ ഒരു വിഭാഗത്തെ അകറ്റി. ബംഗാളിൽ സംഘടന തകർന്നടിഞ്ഞു. ബംഗാൾ ഘടകം ആത്മ പരിശേധന നടത്തണം. ത്രിപുരയിൽ ജനകീയ അടിത്തറയിൽ ശോഷണം സംഭവിക്കുന്നു. നേതാക്കളിൽ പാർലമന്ററി മോഹങ്ങൾ വളരുന്നതായും റിപ്പോർട്ട് കുറപ്പെടുത്തുന്നുണ്ട്.
Published by:Jayesh Krishnan
First published: