നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നീന്തലറിയാത്ത രാജമ്മ മീനച്ചലാറ്റിൽ കൂടി ഒഴുകിയത് ഒരു കിലോമീറ്ററോളം; 82 വയസ്സുകാരി രക്ഷപ്പെട്ട അതിശയത്തിൽ നാട്ടുകാർ

  നീന്തലറിയാത്ത രാജമ്മ മീനച്ചലാറ്റിൽ കൂടി ഒഴുകിയത് ഒരു കിലോമീറ്ററോളം; 82 വയസ്സുകാരി രക്ഷപ്പെട്ട അതിശയത്തിൽ നാട്ടുകാർ

  ഒരു കിലോമീറ്റർ ദൂരത്തോളം വെള്ളത്തിൽ പൊങ്ങി കിടന്നു വരികയായിരുന്നു രാജമ്മ. ഒരു കൈ ഉയർത്തി പിടിച്ചിരുന്ന നിലയിലായിരുന്നു

  രാജമ്മ, രാജമ്മയെ രക്ഷപ്പെടുത്തിയ ശേഷം

  രാജമ്മ, രാജമ്മയെ രക്ഷപ്പെടുത്തിയ ശേഷം

  • Share this:
  മീനച്ചലാറ്റിൽ കൂടി 82 വയസുകാരി ഒഴുകിവന്ന കഥ കഴിഞ്ഞ ദിവസമാണ് ന്യൂസ്‌ 18 പുറംലോകത്തെ അറിയിച്ചത്. രക്ഷാപ്രവർത്തകരുടെ പ്രതികരണം പുറത്തുവന്നപ്പോഴും രാജമ്മയ്ക്ക് പറയാനുള്ളത് എന്തെന്നറിയാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടതായി വന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാൻ നാട്ടുകാരും ഡോക്ടർമാരും പലതവണ രാജമ്മയോട് ചോദിച്ചിട്ടും
  കൃത്യമായി ഒന്നും പറയാൻ അവർക്ക് സാധിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് നടന്ന സംഭവങ്ങൾ രാജമ്മ ഡോക്ടർമാരോടും മകളോടും വെളിപ്പെടുത്തിയത്.

  കോട്ടയത്ത് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ടിയാണ് രാജമ്മ എത്തിയത്. ഇതിനു തൊട്ടുമുൻപ് നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിൽ പ്രാർത്ഥിക്കാനായി എത്തിയിരുന്നു. പള്ളിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഗുഡ് ഷെഡ് കടവിൽ കാലും മുഖവും കഴുകാൻ എത്തിയതായിരുന്നു രാജമ്മ. അപ്പോഴാണ് അപകടം സംഭവിച്ചത്. കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് രാജമ്മ ഓർക്കുന്നു. ബാക്കി ഒന്നും ഓർമ്മയില്ല എന്നാണ് മകളായ രമാദേവിയോട് രാജമ്മ അറിയിച്ചത്.  വെള്ളത്തിൽ പൊങ്ങി കിടന്ന് ഒരു കിലോമീറ്ററോളം

  പുതിയ പുഴയിൽ വീണ രാജമ്മ രക്ഷപ്പെട്ടു എന്നതുമാത്രമല്ല അത്ഭുതം ജനിപ്പിക്കുന്നത്. രാജമ്മയ്ക്ക് നീന്തൽ അറിയില്ല എന്ന് മകൾ രമാദേവി പറയുന്നു. മാത്രമല്ല 82 വയസ്സുണ്ട് എന്നതും ഏവർക്കും ആശ്ചര്യമായി മാറുകയാണ്. ഒരു കിലോമീറ്റർ ദൂരത്തോളം വെള്ളത്തിൽ പൊങ്ങി കിടന്നു വരികയായിരുന്നു രാജമ്മ. ഒരു കൈ ഉയർത്തി പിടിച്ചിരുന്ന നിലയിലായിരുന്നു രാജമ്മയെ കണ്ടത് എന്നാണ് രക്ഷപ്പെടുത്തിയവർ പറയുന്നത്. ഏതായാലും രാജമ്മ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറയുന്നു.

  ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കോട്ടയം ചുങ്കം പാലത്തിന് താഴെ കുളിക്കുകയായിരുന്ന സ്ത്രീകൾ എന്തോ ഒഴുകി വരുന്നത് കണ്ടത്. ഒരു കൈ ഉയർത്തിപ്പിടിച്ചതിനാൽ മനുഷ്യനാണെന്ന് കണ്ടെത്തി രക്ഷാപ്രവർത്തനത്തിനായി പ്രദേശവാസികൾ ഇറങ്ങുകയായിരുന്നു. ആദ്യം ഒരു വള്ളവുമായി സ്ഥലവാസിയായ മനോഹരൻ, ധനേഷ്, ബിപിൻ എന്നിവർ പോയെങ്കിലും രാജമ്മയെ വള്ളത്തിലേക്ക് വലിച്ചുകയറ്റാൻ അവർക്ക് ആയിരുന്നില്ല. തുടർന്ന് കരയിലുണ്ടായിരുന്ന ഷാൽ കൂടി വള്ളവുമായി രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു.

  ഭാരം കാരണം രാജമ്മയെ വെള്ളത്തിലേക്ക് കയറ്റാൻ കഴിയാത്തത് മൂലം രണ്ടു വള്ളങ്ങൾക്കിടയിൽ പിടിച്ചു കിടത്തിയാണ് കരയിലേക്ക് എത്തിച്ചത്. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിരുന്നു. ആംബുലൻസിൽ കയറ്റി ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വേഗംതന്നെ മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയ രാജമ്മ കറുകച്ചാൽ ആണ് വീട് എന്ന് മാത്രമാണ് പറഞ്ഞത്.

  ഭാഗ്യംകൊണ്ട് മാത്രമാണ് രാജമ്മ രക്ഷപ്പെട്ടത് എന്നാണ് ദൃക്സാക്ഷികളും രക്ഷാപ്രവർത്തകരും ഒക്കെ പറയുന്നത്. വീഴ്ചയിൽ തലയോ മറ്റോ തട്ടിയിരുന്നു എങ്കിൽ ഇതാകുമായിരുന്നില്ല സാഹചര്യം. മാത്രമല്ല ചുങ്കം പാലത്തിന് താഴെ വലിയ ചുഴി ഉണ്ടായിരുന്നതായും രക്ഷാപ്രവർത്തകനായ ഷാൽ പറയുന്നു. അങ്ങനെ വന്നാൽ പിന്നീട് രക്ഷപ്പെടുക എളുപ്പമാകില്ല എന്നും അവർ ഓർമിപ്പിക്കുന്നു. ഏതായാലും നീന്തലറിയാത്ത രാജമ്മ എങ്ങനെയാണ് വെള്ളം നിറഞ്ഞുകിടക്കുന്ന മീനച്ചിലാറ്റിൽ ഒരു കിലോമീറ്റർ ദൂരം മുങ്ങി താഴാതെ വന്നത് എന്ന ആശ്ചര്യം രക്ഷാപ്രവർത്തകർക്ക് ഇപ്പോഴുമുണ്ട്.
  Published by:user_57
  First published:
  )}