• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലുവയില്‍ 83 കാരിക്ക് അരമണിക്കൂറിനിടെ വാക്‌സിന്‍ കുത്തിവെച്ചത് രണ്ടുതവണ

ആലുവയില്‍ 83 കാരിക്ക് അരമണിക്കൂറിനിടെ വാക്‌സിന്‍ കുത്തിവെച്ചത് രണ്ടുതവണ

ചെരുപ്പ് എടുക്കാൻ മുറിയിൽ കയറിയപ്പോഴാണ് വീണ്ടും വാക്സിൻ കുത്തിവെച്ചത്.

News18

News18

  • Share this:
ആലുവ ശ്രീമൂലനഗരം ഗവണ്‍മെന്റ് ആശുപത്രിയില്‍ 83 വയസുകാരിയ്ക്ക് അര മണിക്കൂറിനിടെ കോവിഡ് വാക്‌സിന്‍ നല്‍കിയത് രണ്ട് തവണ. ആദ്യ തവണ വാക്‌സിന്‍ എടുത്ത ശേഷം മുറിയില്‍ മറന്നുവെച്ച ചെരുപ്പ് എടുക്കാന്‍ പോയപ്പോഴാണ് വീണ്ടും വാക്‌സിന്‍ നല്‍കിയത്. ഒരു തവണ വാക്‌സിന്‍ എടുത്ത വിവരം താണ്ടമ്മ പാപ്പു പറഞ്ഞിരുന്നില്ലെന്നും ഇതാണ് വീണ്ടും കുത്തിവെയ്പ്പ് നല്‍കാനിടയായതെന്നും ആരോഗ്യ വകുപ്പ് വിശദീകരണം.

ആലുവ സൗത്ത് വെള്ളരപ്പിള്ളിയില്‍ താമസിയ്ക്കുന്ന താണ്ടമ്മ പാപ്പുവിനെയാണ് അരമണിക്കൂറിനിടെ രണ്ട് തവണ കോവിഡ് വാക്‌സിന്‍ കുത്തിവെച്ചത്. മകനൊപ്പം ഇന്നലെ ഉച്ചയ്ക്കാണ്  താണ്ടമ്മ ശ്രീമൂലനഗരം ഗവണ്‍മെന്റ് ആശുപത്രിയിലെത്തിയത്. മകനെ പുറത്ത് ഇരുത്തിയ ശേഷം വാക്സിൻ എടുക്കാനായി അകത്തേക്ക് പോയി. ഇതിനുശേഷം വാക്സിൻ സ്വീകരിച്ചു.  നഴ്‌സുമാരുടെ നിര്‍ദേശപ്രകാരം അരമണിക്കൂര്‍ നിരീക്ഷണത്തിനായി ഇരുന്നു. തുടര്‍ന്ന് വീട്ടിലേയ്ക്ക് മടങ്ങാന്‍ ഒരുങ്ങുബോഴാണ് വാക്‌സിനെടുത്ത മുറിയില്‍ ചെരുപ്പ് മറന്ന് വെച്ചത് ഓര്‍മ്മിച്ചത്. ഇതെടുക്കാന്‍ അകത്തേയ്ക്ക് കയറിയപ്പോള്‍ നഴ്‌സുമാര്‍ വീണ്ടും വാക്‌സിന്‍ കുത്തിവെയ്ക്കുകയായിരുന്നുവെന്ന് താണ്ടമ്മ പാപ്പു പറഞ്ഞു.

വാക്സിൻ ഒരുതവണ എടുത്തിരുന്നതായി നേഴ്സുമാരോട് പറഞ്ഞിരുന്നു എന്നാണ്താണ്ടമ്മ വ്യക്തമാക്കുന്നത്. എന്നിട്ടും വീണ്ടും വാക്സിൻ കുത്തി  വെക്കുകയായിരുന്നു. കുത്തിവെപ്പ് എടുത്ത ശേഷം ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടായതായും പറയുന്നുണ്ട്.
താണ്ടമ്മയുടെ ആരോപണം ആശുപത്രി അധികൃതർ തള്ളി. ഒരു തവണ കുത്തിവെയ്പ്പ് എടുത്ത വിവരം താണ്ടമ്മ അറിയിച്ചിരുന്നില്ലെന്ന് നഴ്‌സുമാര്‍ പറയുന്നത്.   വാക്‌സിനെടുക്കുന്നതിനായി രണ്ട് മുറികളാണ് ഉണ്ടായിരുന്നത്. ആദ്യം കുത്തിവെയ്‌പ്പെടുത്ത മുറിയിലായിരുന്നില്ല താണ്ടമ്മ പിന്നീട് എത്തിയതും. അതിനാല്‍ നഴ്‌സുമാര്‍ക്ക് തിരിച്ചറിയാനും സാധിച്ചില്ല. ഇതാണ് രണ്ടാമതും വാക്‌സിന്‍ എടുക്കാന്‍ ഇടയാക്കിയതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

Saline Gargle ദ്രാവകം കുലുക്കുഴിഞ്ഞ ശേഷം RT-PCR പരിശോധന; ചെലവുകുറഞ്ഞ സാങ്കേതിക വിദ്യ MSME മന്ത്രാലയത്തിന് കൈമാറി

ന്യൂഡൽഹി: സി‌എസ്‌ഐആറിന് കീഴിലുള്ള നാഗ്പൂർ ആസ്ഥാനമായുള്ള നാഷണൽ എൻവൈറെൻമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സലൈൻ ഗാർഗിൾ ആർടി-പിസിആർ സാങ്കേതികവിദ്യ കോവിഡ്-19 സാമ്പിളുകൾ പരിശോധിക്കാനാണ് ഉപയോഗിക്കുന്നത്. സലൈൻ ഗാർഗിൾ ആർടി-പിസിആർ സാങ്കേതികവിദ്യ ലളിതവും, വേഗതയേറിയതും, ചെലവ് കുറഞ്ഞതും, രോഗി സൗഹൃദവും സൗകര്യപ്രദവുമാണ്; ഇത് തൽക്ഷണ പരിശോധന ഫലങ്ങളും നൽകുന്നു, കൂടാതെ ഗ്രാമീണ, ആദിവാസി മേഖലകൾക്ക് ഏറ്റവും അനുയോജ്യമാണ്. കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ നോൺ-എക്സ്ക്ലൂസീവ് അടിസ്ഥാനത്തിൽ കേന്ദ സൂക്ഷ്മ- ചെറുകിട- ഇടത്തര സംരംഭ മന്ത്രാലയത്തിന് ഈ സാങ്കേതികവിദ്യ കൈമാറ്റം ചെയ്തു. ഇതിലൂടെ ഗവൺമെന്റ്, സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ ഗ്രാമ വികസന വകുപ്പുകൾ എന്നിവ ഉൾപ്പെടെ കഴിവുള്ള കക്ഷികൾക്ക് ഈ നവീന സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാനുള്ള ലൈസൻസ് ലഭിക്കുന്നതാണ്.
Published by:Sarath Mohanan
First published: