ആറ്റിങ്ങല്‍: അമ്മയുടെ(Mother) സംരക്ഷണത്തെച്ചൊല്ലി മക്കള്‍ തമ്മിലുണ്ടായ തര്ക്കര്ത്തിനെതുടര്ന്ന് വയോധിക ആംബുലന്‍സില്‍(Ambulance) കിടക്കേണ്ടിവന്നത് മണിക്കൂറോളം. അവശനിലയില്‍ ട്യൂബും ഘടിപ്പിച്ച് വയോധികയ്ക്ക് മകളുടെ വീടിന് മുന്നില്‍ കിടക്കേണ്ടി വന്നത് നാലു മണിക്കൂറാണ്. പത്തു മക്കളുടെ മാതാവായ കടുവയില്‍ കൊക്കോട്ടുകോണം സ്വദേശിക്കാണ് ദുര്‍ഗതി ഉണ്ടായത്.
പൊലീസ് ഇടപ്പെട്ട് മക്കളുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്നാണ് വയോധികയ്ക്ക് ആംബുലന്‍സില്‍ നിന്ന് മോചനമായത്. വാര്‍ദ്ധക്യസംബന്ധമായ അവശതകളെത്തുടര്‍ന്ന് കിടപ്പിലായ അമ്മ, നാലാമത്തെ മകളുടെ വീട്ടിലായിരുന്നു.
തിങ്കളാഴ്ച രാവിലെ ഈ മകള്‍ അമ്മയെ ആംബുലന്‍സില്‍ കയറ്റി അഞ്ചാമത്തെ മകളുടെ വീട്ടില്‍ എത്തിച്ചു. എന്നാല്‍ മകള്‍ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായില്ല. പൊലീസ് ഇടപെട്ട് മക്കള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഇതേ വീട്ടില്‍ തന്നെ അമ്മയെ പ്രവേശിപ്പിച്ചു.
തന്റെ സ്വത്തെല്ലാം മക്കള്‍ക്ക് വീതം വച്ച് നല്കിയ ആളാണ് വയോധിക. നാലാമത്തെ മകള്‍ അമ്മയെ സ്ട്രക്ചറില്‍ കിടത്തി അഞ്ചാമത്തെ മകളുടെ വീടിനു മുന്നില്‍ വച്ചു. ഇതോടെ നാട്ടുകാരും ജനപ്രതിനിധികളും വിഷയത്തിലിടപെട്ടു. കൗണ്‍സിലര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മക്കളുമായി സംസാരിച്ചു.
മൂത്തമകള്‍ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് ആശുപത്രിയിലാണെന്നും ഇവരെ നോക്കുന്നതിനായി ആശുപത്രിയില്‍ പോകേണ്ടതിനാലാണ് അഞ്ചാമത്തെ മകളുടെ വീട്ടിലേക്ക് അമ്മയെ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം മൂന്നു മാസം വീതം ഓരോ മക്കളും മാറിമാറി അമ്മയെ നോക്കിക്കൊള്ളാമെന്ന് സ്റ്റേഷനില്‍ എഴുതിവച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.