കൊച്ചി: സംസ്ഥാനത്ത് നിപാ വൈറസ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന വിദ്യാൃർഥിക്ക് നിപാ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് രാവിലെ ലഭിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് 86 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
തൃശൂരിൽ 27 പേരും, കൊല്ലത്ത് മൂന്നു പേരുമാണ് നിരീക്ഷണത്തിൽ. തൃശൂരിൽ 17 പുരുഷൻമാരും 10 സ്ത്രീകളും നിരീക്ഷണത്തിൽ കഴിയുന്നു.
അതേസമയം, ഒരാൾക്ക് നേരിയ പനി റിപ്പോർട്ട് ചെയ്തു.
അതേസമയം, ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ഐസൊലേഷൻ വാർഡുകൾ തുറന്നു.
കൺട്രോൾ റൂം നമ്പറുകൾതൃശൂർ: 0487 - 2320466 2325329,ഡൽഹി:011 - 23978046കോട്ടയം: 0481- 2304110ആലപ്പുഴ: 0477- 2238630തിരുവനന്തപുരം: 0474 - 2552056ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.