നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പുനര്‍നിര്‍മ്മാണത്തിന് പണമില്ല; ആയിരം ദിനാഘോഷത്തിന് ഒമ്പതു കോടി

  പുനര്‍നിര്‍മ്മാണത്തിന് പണമില്ല; ആയിരം ദിനാഘോഷത്തിന് ഒമ്പതു കോടി

  ജില്ലകള്‍ തോറും സര്‍ക്കാറിന്റെ നേട്ടങ്ങളെ കുറിച്ചുള്ള പ്രദര്‍ശനങ്ങള്‍ക്ക് നാലുകോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

  news18

  news18

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാന സര്‍ക്കിരിന്റെ ആയിരം ദിനാഘോഷത്തിന് ചെലവിടുന്നത് ഒമ്പതു കോടി രൂപ. ഫെബ്രുവരി 20 മുതല്‍ 27 വരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ആഘോഷങ്ങള്‍ക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണമില്ലെന്ന് പറയുന്നതിനിടയിലാണ് കോടികള്‍ മുടക്കി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്ന വിമര്‍ശനവും ശക്തമായിട്ടുണ്ട്.

   ആയിരം ദിനം ഒരാഴ്ച നീളുന്ന പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. 20ന് കോഴിക്കോട് ഉദ്ഘാടനവും 27ന് തിരുവനന്തപുരത്ത് സമാപനവുമാണ് നിശ്ചയിച്ചിരിക്കുന്നക്. എല്ലാ ജില്ലാകളിലും പ്രചാരണപരിപാടികളുടെ ചുമതല മന്ത്രിമാര്‍ക്കാണ്. ജില്ലകള്‍ തോറും സര്‍ക്കാറിന്റെ നേട്ടങ്ങളെ കുറിച്ചുള്ള പ്രദര്‍ശനങ്ങള്‍ക്ക് നാലുകോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സെമിനാറുകളും കലാപരിപാടികളും സംഘടിപ്പിക്കാന്‍ ലക്ഷങ്ങളാണ് വകയിരുത്തിയിരിക്കുന്നത്.

   50 സ്ഥലങ്ങളില്‍ പ്രചാരണബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തി. മാധ്യമ കോണ്‍ക്ലേവ്, സെമിനാറുകള്‍, പുതിയ ആയിരം പദ്ധതികളുടെ ഉദ്ഘാടനം എന്നിവയ്ക്കാണ് പണം മാറ്റി വച്ചിരിക്കുന്നത്. കേന്ദ്രം തടസ്സം നില്‍ക്കുന്ന പദ്ധതികളെ കുറിച്ച് പ്രത്യേക സെമിനാറുകളും സംഘടിപ്പിക്കും. പൊതുഭരണവകുപ്പാണ് പണം അനുവദിച്ച് ഉത്തരവിറക്കിയത്. പിആര്‍ഡിക്കാണ് പ്രചരണ ചുമതല.

   കലാപരിപാടികള്‍ നടത്തുന്നതിനായി ഓരോ ജില്ലകളിലും കളക്ടര്‍മാര്‍ക്ക് അനുവദിക്കുന്നത് അഞ്ച് ലക്ഷം രൂപയാണ്. ഉദ്ഘാടനത്തിനും സമാപനത്തിനുമായി 40 ലക്ഷം രൂപയും ചെലവഴിക്കുന്നുണ്ട്. ജില്ലകളിലെ വികമസന സെമിനാറുകള്‍ക്ക് മൂന്ന് ലക്ഷം രൂപയാണ് നീക്കിവിച്ചിരിക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രദര്‍ശനത്തിന് നാലു കോടി, പത്രപരസ്യത്തിനായി രണ്ടു കോടി, മീഡിയാ കോണ്‍ക്ലേവിന് ഒരോ ജില്ലയ്ക്കും 10 ലക്ഷം വീതം, കലാപരിപാടികള്‍ക്ക് മൂന്നു ലക്ഷം വീതം എന്നിങ്ങനെയാണ് തുക ചെലവഴിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് വിപുലമായ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

   Also Read ജനമഹായാത്രയ്ക്ക് ഫണ്ടില്ല; 10 മണ്ഡലം കമ്മിറ്റികള്‍ കോൺഗ്രസ് പിരിച്ചുവിട്ടു

   First published:
   )}