ന്യൂഡൽഹി:കരോൾബാഗിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ 9 പേർ മരിച്ചു. കേരളത്തിൽ നിന്ന് ഡൽഹിയിൽ എത്തിയ മലയാളി കുടുംബവും അപകടത്തിൽ പെട്ടെന്നാണ് സൂചന
കരോൾബാഗിലെ അർപിത് ഹോട്ടലിലാണ് വൻ തീപ്പിടുത്തം ഉണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മരിച്ചവരിൽ 7 പുരുഷന്മാരും, ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ആലുവ ചേരാനെല്ലൂരിൽ നിന്ന് 13 അംഗ സംഘമാണ് ഡൽഹിയിൽ എത്തിയത്. ഇതിൽ മൂന്ന് പേരെ കാണതായിട്ടുണ്ട്. ഇവർ ഹോട്ടലിൽ കുടുങ്ങിയതായാണ് സംശയിക്കുന്നത്. 26 ഫയർ എഞ്ചിനുകൾ തീയണയ്ക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്.സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഹോട്ടലിൽ നിന്ന് ഇരുപത്തിയഞ്ചോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.