• HOME
 • »
 • NEWS
 • »
 • kerala
 • »
 • കൊലപാതകം; അശ്രദ്ധമായ ഡ്രൈവിങ്; തിരുവോണ ദിനത്തിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ

കൊലപാതകം; അശ്രദ്ധമായ ഡ്രൈവിങ്; തിരുവോണ ദിനത്തിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ

കൊലപാതകം, അശ്രദ്ധമായ ഡ്രൈവിങ്, അപകടം, എന്നിങ്ങനെ ഒമ്പത് ജീവനുകളാണ് തിരുവോണദിനത്തിൽ പൊലിഞ്ഞത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: തിരുവോണദിനത്തിൽ അപകടങ്ങളിലും കൊലപാതകങ്ങളുമായി സംസ്ഥാനത്ത് പൊലിഞ്ഞത് ഒമ്പത് ജീവനുകൾ. തൃശൂർ ജില്ലയിൽ നിന്നാണ് ആദ്യത്തെ രണ്ട് വാർത്തകൾ എത്തിയത്. കീഴുത്താണിയിലും ചെന്ത്രാപ്പിന്നിയിലുമാണ് കൊലപാതകങ്ങൾ നടന്നത്.

  കീഴുത്താണി മനപ്പടിയിൽ ഇന്നലെ വീട്ടുടമസ്ഥന്റെയും സംഘത്തിന്റേയും മർദ്ദനത്തെതുടർന്നാണ് സൂരജ് എന്ന യുവാവ് മരിച്ചത്. കീഴുത്താണിയിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടപറമ്പിൽ ശശിധരനും വീട്ടുടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് വീട്ടുടമയും സംഘവും കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിൽ താമസിക്കാൻ എന്ന നിലയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

  കമ്പിവടി, മരവടി എന്നിവ കൊണ്ടുള്ള ആക്രമണത്തിൽ ശശിധരനും മക്കളായ സൂരജ് , സ്വരുപ് എന്നിവർക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സൂരജിനെയും സ്വരൂപിനെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കില്ലും സൂരജ് മരണപെടുകയായിരുന്നു. സ്വരൂപ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

  ചെന്ത്രാപ്പിന്നിയിൽ കണ്ണം പുള്ളിപ്പുറം സ്വദേശി മാരാത്ത് സുധാകരന്റെ മകൻ സുരേഷ് (52) ആണ് കുത്തേറ്റ് മരിച്ചത്. ചെന്ത്രാപ്പിന്നിയിൽ കുത്തേറ്റാണ് കണ്ണംപുള്ളിപ്പുറം സ്വദേശി മാരാത്ത് സുരേഷ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിന്റെ ബന്ധു മാരാത്ത് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിന്റെ അച്ഛന്റെ സഹോദര പുത്രൻ മാരാത്ത് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

  Also Read-ഉത്രാടദിനത്തിലും തിരുവോണദിനത്തിലുമായി തൃശൂരിൽ രണ്ടു യുവാക്കൾ കൊല്ലപ്പെട്ടു

  സുരേഷിന്റെ വീടിന് തൊട്ടടുത്താണ് അനൂപും കുടുംബവും താമസിക്കുന്നത്. ഉത്രാടദിനത്തിൽ മദ്യപിച്ചെത്തിയ അനൂപ്, സുരേഷിന്റെ വീട്ടിലെത്തി ബഹളം വെയ്ക്കുകയും, ഭാര്യയെ കളിയാക്കിയതായും പറയുന്നു. ഇതേ ചൊല്ലി അനൂപും സുരേഷും കലഹിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ സുരേഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി അനൂപ് കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

  സുരേഷിന് കഴുത്തിനും, കൈക്കും കുത്തേറ്റിട്ടുണ്ട്. പ്രതിയുടെ വീടിനകത്ത് വെച്ചാണ് കുത്തേറ്റത്. ഉടൻ തന്നെ സുരേഷിനെ ചെന്ത്രാപ്പിന്നിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 25 വർഷത്തോളമായി ചെന്ത്രാപ്പിന്നിയിലെ പെട്ടി ഒട്ടോറിക്ഷ ഡ്രൈവറാണ് സുരേഷ്.

  Also Read-തിരുവനന്തപുരത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊന്നു

  വയനാട് കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കൽ സ്വദേശി സജി(30) യാണ് കൊല്ലപ്പെട്ട മറ്റൊരാൾ. മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. തിരുവോണ ദിനത്തിൽ വൈകുന്നേരം ബന്ധുവായ അഭിലാഷും(33) സജിയും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. പിന്നീട് ഇരുവരും തമ്മിൽ വഴക്കായി. ഇതിനുശേഷം ഇരുവരും പിരഞ്ഞെങ്കിലും രാത്രി വീടിന് സമീപമുള്ള റോഡിൽ വെച്ച് വീണ്ടും വഴക്ക് നടന്നു. ഇതിനിടയിൽ സജിയുടെ കൈയ്യിൽ അഭിലാഷ് വെട്ടി. ഗുരുതരമായി പരിക്കേറ്റ സജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അഭിലാഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

  Also Read-ചെങ്ങന്നൂർ വാഹനാപകടം; സ്കൂട്ടർ യാത്രികരായ മൂന്നു യുവാക്കൾ മരിച്ചു

  തിരുവനന്തപുരം ജില്ലയിൽ തിരുവല്ലത്ത് അയൽവാസിയുടെ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചതും തിരുവോണത്തിനാണ്. തിരുവല്ലം നിരപ്പിൽ സ്വദേശിനി ആർ രാജി(40) ആണ് കൊല്ലപ്പെട്ടത്. ഉത്രാട ദിവസം രാത്രി ഒമ്പതുമണിയോടെ അയൽവാസിയും ബന്ധുവുമായ ഗിരീശൻ രാജിയെ ഹോളോബ്രിക്സ് കൊണ്ട് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരണപ്പെട്ടു.

  ഇന്നലെ രാത്രി ആലപ്പുഴ ചെങ്ങന്നൂർ വെൺമണിയിലുണ്ടായ സ്കൂട്ടർ അപകടത്തിൽ മരിച്ചത് മൂന്ന് യുവാക്കളാണ്. മാവേലിക്കര കൊച്ചാലുമ്മൂട് കുറ്റിപ്പറമ്പില്‍ ഗോപന്‍(22), ചെറിയനാട് പുത്തന്‍പുര തെക്കേതില്‍ അനീഷ്, മാമ്പ്ര പ്ലാന്തറയില്‍ ബാലു എന്നിവരാണ് മരിച്ചത്.

  ഗോപൻ ഇന്നലെ തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അനീഷും ബാലുവും ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ ആഞ്ഞിലിച്ചുവട് ജംഗ്ഷനില്‍ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം എന്നാണ് കരുതുന്നത്.

  പാലക്കാട് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളും ഇന്നലെ മുങ്ങിമരിച്ചു.
  Published by:Naseeba TC
  First published: