ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ മേൽനോട്ടത്തിന് 9 അംഗ സംഘം; ഞായറാഴ്ച മുതൽ താമസക്കാരെ ഒഴിപ്പിക്കും

നാളെ സുപ്രീംകോടതി വിശദവിധി പുറപ്പെടുവിക്കാനിരിക്കെയാണ് വിധി നടപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയത്. 

news18-malayalam
Updated: September 26, 2019, 8:19 PM IST
ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ മേൽനോട്ടത്തിന് 9 അംഗ സംഘം; ഞായറാഴ്ച മുതൽ താമസക്കാരെ ഒഴിപ്പിക്കും
നാളെ സുപ്രീംകോടതി വിശദവിധി പുറപ്പെടുവിക്കാനിരിക്കെയാണ് വിധി നടപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയത്. 
  • Share this:
കൊച്ചി: മരടിലെ നാലു ഫ്ലാറ്റുകളും പൊളിച്ചു മാറ്റുന്നതിനു മേൽനോട്ടം വഹുക്കാൻ ഒൻപത് അംഗ സംഘത്തിന് രൂപം നൽകി. എൻജിനായർമാരെയാണ് ഈ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സംഘവുമായി ഏകോപനച്ചുമതലയുള്ള ഫോർട്ട്കൊച്ചി സബ് കളക്ടർ നാളെ ചർച്ച നടത്തും. ഞായറാഴ്ച മുതൽ നാലു ദിവസം കൊണ്ട് താമസക്കാരെ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഫ്ലാറ്റുകൾ പൊളിച്ചു മാറ്റുന്ന പണി ഏറ്റെടുക്കാൻ നിലവിൽ 15 കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരുമായും നാളെ സബ് കളക്ടർ ചർച്ച നടത്തും. നാളെ സുപ്രീംകോടതി വിശദവിധി പുറപ്പെടുവിക്കാനിരിക്കെയാണ് വിധി നടപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയത്.

ഇതിനിടെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈ.എസ്.പി ജോസി ചെറിയാനാണ് അന്വേഷണച്ചുമതല. മരട്, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിലാണ് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റുകളിലേക്കുള്ള കുടിവെള്ളവും വൈദ്യുതിയും വ്യാഴാഴ്ച വിച്ഛേദിച്ചു. വിധി നടപ്പാക്കാൻ എന്തൊക്കെ ചെയ്തെന്ന് സർക്കാർ വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിക്കണം. ഇതിന്റെ ഭാഗമായാണ് സർക്കാർ കർശന നടപടി ആരംഭിച്ചത്. ഒക്ടോബര്‍ 11 മുതൽ 138 ദിവസത്തിനുള്ളില്‍ നാലു ഫ്ലാറ്റുകളും പൊളിച്ചുമാറ്റാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Also Read ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരായ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

First published: September 26, 2019, 8:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading