സംസ്ഥാനത്ത് ഒമ്പതുപേർക്കു കൂടി കോവിഡ്; രണ്ടുപേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ

കണ്ണൂരിൽ നാലു പേർക്കും ആലപ്പുഴയിൽ രണ്ടു പേർക്കും പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്കു വീതവുമാണ് ഇന്നു സ്ഥിരീകരിച്ചത്.

News18 Malayalam | news18-malayalam
Updated: April 8, 2020, 7:01 PM IST
സംസ്ഥാനത്ത് ഒമ്പതുപേർക്കു കൂടി കോവിഡ്; രണ്ടുപേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ
പിണറായി വിജയൻ (ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂരിൽ നാലു പേർക്കും ആലപ്പുഴയിൽ രണ്ടു പേർക്കും പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്കു വീതവുമാണ് ഇന്നു സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശത്തു നിന്നു വന്നവരാണ്. രണ്ടു പേർ ഡൽഹിയിലെ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്. മൂന്നുപേര്‍ക്ക് സമ്പർക്കം മൂലവും രോഗം ബാധിച്ചു.

ഇന്ന് പതിമൂന്നു പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ മൂന്നു പേർ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ രണ്ടു വീതവും കണ്ണൂർ ജില്ലയിൽ ഒന്നുമാണ് നെഗറ്റീവ് ആയിരിക്കുന്നത്.

You may also like:500 ടൺ! മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പിടികൂടിയ ചീഞ്ഞ മീനിന്റെ തൂക്കം [PHOTO]COVID 19| ലോക്ക്ഡൗൺ കാലത്ത് വെറുതെയിരിക്കാതെ നാടകമെഴുതൂ; രചനകൾ ക്ഷണിച്ച് 'നാടക്'
[NEWS]
2പേളിക്ക് മുഖത്തിടാൻ വേപ്പില ഫേസ്‌പാക്ക് ഒരുക്കി അമ്മ മോളി; എന്നാൽ പേളി ചെയ്തതോ?
[PHOTO]
ഇതുവരെ 345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 259 പേര്‍ ചികിത്സയിലുണ്ട്. 1,40,474 പേര്‍ നിരീക്ഷണത്തിലുണ്ട്-മുഖ്യമന്ത്രി പറഞ്ഞു. 169 പേരെയാണ് ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ഇവരില്‍ ഇന്നു രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ ആകെ 15 പേര്‍ക്കാണ് കോവിഡ്-19 കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 8, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading