• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: ഹർത്താലിന് ആഹ്വാനം ചെയ്ത് ജാഥ; 90 പേർ അറസ്റ്റിൽ

BREAKING: ഹർത്താലിന് ആഹ്വാനം ചെയ്ത് ജാഥ; 90 പേർ അറസ്റ്റിൽ

അറസ്റ്റിലായത് ജാഥ നടത്തിയ എസ് ഡി പി ഐ , വെൽഫെയർ പാർട്ടി പ്രവർത്തകർ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തൃശ്ശൂർ : പൗരത്വ ഭേദഗതി ബില്ലിനെതിരെ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് ജാഥ നടത്തിയ 90 പേർ അറസ്റ്റിൽ. കുന്നംകുളത്ത് ഇന്ന് വൈകിട്ടാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

also read:ഹർത്താൽ പ്രഖ്യാപിച്ച നേതാക്കൾ നിരീക്ഷണത്തിൽ; റോഡ് തടസം കർശനമായി നേരിടാൻ പൊലീസ്

ഹൈക്കോടതി ഉത്തരവ് ലംഘിക്കുക, നിയമവിരുദ്ധമായി സംഘം ചേരുക ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഇവർ എസ് ഡി പി ഐ, വെൽഫെയർ പാർട്ടി പ്രവർത്തകരാണ്.

അറസ്റ്റിലായവരിൽ 25 പേർ സ്ത്രീകളും 75 പേർ പുരുഷന്മാരുമാണ്. കുന്നംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Published by:Gowthamy GG
First published: