നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറം ജില്ലയിൽ 94 ക്യാമ്പുകൾ അവസാനിച്ചു; 165 ക്യാമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു

  മലപ്പുറം ജില്ലയിൽ 94 ക്യാമ്പുകൾ അവസാനിച്ചു; 165 ക്യാമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു

  പ്രളയത്തിലകപ്പെട്ട 53 പേരെയാണ് ഇനി ജില്ലയില്‍ കണ്ടെത്താനുള്ളത്.

  bhoodanam

  bhoodanam

  • News18
  • Last Updated :
  • Share this:
   മലപ്പുറം: ജില്ലയില്‍ മഴക്കെടുതി നേരിട്ടവര്‍ക്കായി ആരംഭിച്ച 94 ക്യാമ്പുകള്‍ അവസാനിച്ചു. 165 ക്യാമ്പുകളാണ് ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍ താലൂക്കില്‍ 11 ഉം ഏറനാട് താലൂക്കില്‍ 34 ഉം പൊന്നാനി താലൂക്കില്‍ അഞ്ചും ക്യാമ്പുകളാണ് അവസാനിച്ചത്.

   കൊണ്ടോട്ടി താലൂക്കില്‍ എട്ടും പെരിന്തല്‍മണ്ണ താലൂക്കില്‍ 19 ഉം തിരൂര്‍ താലൂക്കില്‍ 17 ഉം ക്യാമ്പുകള്‍ അവസാനിച്ചു. തിരൂരങ്ങാടി താലൂക്കില്‍ 31 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

   ജില്ലയില്‍ ഇതുവരെ 1144 വീടുകള്‍ ഭാഗികമായും 210 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചതായി കണ്ടെത്തി.

   INFO: കണ്ണൂർ ജില്ലയിലുള്ളവർ ശ്രദ്ധിക്കുക; ഇൻഷുറൻസ് കമ്പനികൾ കൈയൊഴിഞ്ഞാൽ പരാതി നൽകണം

   ഇതു സംബന്ധിച്ചുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. പ്രളയത്തിലകപ്പെട്ട 53 പേരെയാണ് ഇനി ജില്ലയില്‍ കണ്ടെത്താനുള്ളത്. 29 പേരുടെ മരണം ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

   First published:
   )}