• HOME
  • »
  • NEWS
  • »
  • kerala
  • »
  • Illegal slaughter houses | കേരളത്തിൽ ഉപയോഗിക്കുന്ന ഇറച്ചിയുടെ 95 ശതമാനവും വരുന്നത് അനധികൃത കശാപ്പു ശാലകളിൽ നിന്നെന്ന് റിപ്പോർട്ട്

Illegal slaughter houses | കേരളത്തിൽ ഉപയോഗിക്കുന്ന ഇറച്ചിയുടെ 95 ശതമാനവും വരുന്നത് അനധികൃത കശാപ്പു ശാലകളിൽ നിന്നെന്ന് റിപ്പോർട്ട്

കെ.എസ്.എ.ഡബ്ല്യു.ബിയുടെ കണക്കുകൾ പ്രകാരം, കേരളത്തിലെ ഓരോ നോൺ വെജിറ്റേറിയനും പ്രതിദിനം ശരാശരി 10 ഗ്രാം മാംസം ഉപയോഗിക്കുന്നുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കേരളത്തിൽ പ്രതിവർഷം വിതരണം ചെയ്യുന്ന 4.5 ലക്ഷം ടൺ മാംസത്തിൽ 95 ശതമാനവും എത്തുന്നത് അനധികൃത കശാപ്പു ശാലകളിൽ നിന്നാണെന്ന് റിപ്പോർട്ട്. കേരള സ്റ്റേറ്റ് അനിമൽ വെൽ ഫെയർ ബോർഡ്  (Kerala State Animal Welfare Board (KSAWB)) പുറത്തുവിട്ട കണക്കില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

    അനധികൃത കശാപ്പു ശാലകളും അനധികൃത മാംസക്കച്ചവടവും കൂണുപോലെ മുളച്ചുപൊന്തുകയാണെന്നും ഇത് സംസ്ഥാനത്തിന് വലിയ ഭീഷണിയായി മാറുകയാണെന്നും കെ.എസ്.എ.ഡബ്ല്യു.ബി പറഞ്ഞു. ഈ സാഹചര്യത്തിൽ, അംഗീകൃത അറവുശാലകളിൽ മാത്രമാണ് കശാപ്പ് നടക്കുന്നതെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.എസ്.എ.ഡബ്ല്യു.ബി ആവശ്യപ്പെട്ടു.

    കെ.എസ്.എ.ഡബ്ല്യു.ബിയുടെ കണക്കുകൾ പ്രകാരം, കേരളത്തിലെ ഓരോ നോൺ വെജിറ്റേറിയനും പ്രതിദിനം ശരാശരി 10 ഗ്രാം മാംസം ഉപയോഗിക്കുന്നുണ്ട്. ഇത്രയും ഉയർന്ന മാംസ ഉപഭോഗം ഉള്ള സംസ്ഥാനം ആയിട്ടും സുരക്ഷിതവും വൃത്തിയുള്ളതുമായ മാംസത്തിന്റെ ലഭ്യത ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ നിയമപരമായ മാംസ സംസ്കരണ യൂണിറ്റുകളോ അറവുശാലകളോ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടില്ല. ഇത് സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്ത നിരവധി അറവുശാലകൾ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (Kerala State Pollution Control Board (KSPCB)) അടച്ചുപൂട്ടി.

    സംസ്ഥാനത്തെ ഭൂരിഭാഗം അറവുശാലകളും അശാസ്ത്രീയമായാണ് പ്രവർത്തിക്കുന്നതെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന കന്നുകാലികളെ കൃത്യമായി പരിശോധിക്കാനുള്ള സംവിധാനവും ഇപ്പോൾ സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു. അനധികൃത കശാപ്പ് അവസാനിപ്പിക്കാൻ സർക്കാരിന് വ്യക്തമായ പദ്ധതികളുണ്ട് . ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും ചിഞ്ചു റാണി ദ ന്യൂ ഇന്ത്യൻ ഏകസ്പ്രെസ്സിനോട് പറഞ്ഞു.

    • കൂടുതലറിയാം

    • മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമം-2001 (കശാപ്പുശാലകള്‍), ട്രാന്‍സ്പോര്‍ട്ട് ഓഫ് ആനിമല്‍സ് റൂള്‍സ്-1978, ട്രാന്‍സ്പോര്‍ട്ട് ഓഫ് ആനിമല്‍സ് റൂള്‍സ് (ഭേദഗതി) -2001 എന്നിവ അനുസരിച്ച് വേണം കശാപ്പുശാലകളിലേക്ക് മൃഗങ്ങളെ എത്തിക്കാന്‍.

    • ലൈസന്‍സ് നേടിയ അംഗീകൃത കശാപ്പുശാലകള്‍ക്ക് മാത്രമാണ് മൃഗങ്ങളെ കശാപ്പുചെയ്യാനുള്ള അനുമതിയുള്ളത്.

    • 50 വലിയ മൃഗങ്ങളെയും 150 ചെറിയ മൃഗങ്ങളെയും (ആടുകള്‍ ഉള്‍പ്പെടെ) ആയിരത്തിലധികം പക്ഷികളെയും ഒരു ദിവസം കശാപ്പ് ചെയ്യുന്ന അറവുശാലകള്‍ക്ക് മാത്രമാണ് Food Safety and Standards Authority of India അംഗീകാരം ലഭിക്കുന്നത്.


    നിയമവിരുദ്ധമായ കശാപ്പ് നിർത്തിച്ച കൊച്ചി കോർപ്പറേഷന്റെ ഉദാഹരണം മന്ത്രി ചൂണ്ടിക്കാട്ടി. ''സുരക്ഷിതമായ മാംസത്തിന്റെ ലഭ്യത ഉറപ്പാക്കാൻ കൊച്ചി കോർപ്പറേഷൻ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുമായി (Meat Products of India (MPI)) സഹകരിക്കാൻ ആലോചിക്കുകയാണ്. നിലവിൽ എംപിഐക്ക് സംസ്ഥാനത്ത് ചില കശാപ്പുശാലകൾ ഉണ്ട്. കേരളത്തിൽ തന്നെ വളർത്തുന്ന കന്നുകാലികളുടെ മാംസമാണ് ഇവിടെ വിൽക്കുന്നത്. ശാസ്ത്രീയമായ രീതിയിലാണ് ഇവിടെ കശാപ്പ് നടത്തുന്നത്'', ചിഞ്ചു റാണി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത്തരം ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു.

    'മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ വഴി വിതരണം ചെയ്യുന്ന മാംസം എല്ലാ മാസവും സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്‌സ്റ്റോക്ക്, മറൈൻ ആൻഡ് അഗ്രി പ്രൊഡക്‌റ്റിലേക്ക് (State Laboratory for Livestock, Marine and Agri Product) ഗുണനിലവാര പരിശോധനയ്‌ക്കായി അയക്കാറുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന മൃഗങ്ങളെ പരിശോധിക്കുന്നുണ്ട് . ചെക്ക്പോസ്റ്റുകളിൽ മൃഗങ്ങളെ ക്വാറന്റൈൻ ചെയ്യാനും തീരുമാനം ആയിട്ടുണ്ട്. സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്'', ചിഞ്ചു റാണി കൂട്ടിച്ചേർത്തു.
    Published by:Arun krishna
    First published: