കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലുകളുമായി ബന്ധപ്പെട്ട് 990 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. ഈ കേസുകളുമായി ബന്ധപ്പെട്ട് ശബരിമല കർമ്മസമിതി നേതാക്കളും പ്രതി പട്ടികയിലുണ്ട്. ശബരിമല ഹർത്താലുകളുമായി ബന്ധപ്പെട്ട് 32,270 പേരെയാണ് പ്രതികളാക്കിയത്.
ശബരിമല ഹർത്താലിൽ നിന്ന് നഷ്ടപരിഹാരം ബി ജെ പി നേതാക്കളിൽ നിന്ന് ഈടാക്കും.
വിവിധ സ്ഥലങ്ങളിൽ ഉണ്ടായ അക്രമങ്ങളിൽ 150 പൊലീസുകാർക്ക് പരുക്ക് പറ്റി. 141 സാധാരണക്കാർക്കും 11 സർക്കാർ ഉദ്യോഗസ്ഥർക്കും പരുക്ക് പറ്റി. ഹർത്താലുകളുമായി ബന്ധപ്പെട്ട് പ്രാഥമിക നഷ്ടം കണക്കാക്കിയതിൽ 38.52 ലക്ഷം രൂപയുടെ പൊതുമുതലും 6.45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കളും നഷ്ടമുണ്ട്.
കെ.എസ്.ആർ.ടിസിക്ക് മൂന്നു കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ശബരിമല കർമസമിതി ഭാരവാഹികളായ ടി.പി.സെൻകുമാർ, കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവരിൽ നിന്ന് നഷ്ടം ഈടാക്കണമെന്നാണ് നിർദ്ദേശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി