നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയത്തിൽ വീട് നഷ്‌ടമായോ? ഇങ്ങനെയെങ്കിൽ സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും

  പ്രളയത്തിൽ വീട് നഷ്‌ടമായോ? ഇങ്ങനെയെങ്കിൽ സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും

  ഇതിനായി  പ്രിൻസിപ്പൾ സെക്രട്ടറിയുടെ ഉത്തരവ്  പുറത്തിറങ്ങി

  • Share this:
  പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർ സ്വയം ഭൂമിയും വീടും കണ്ടത്തിയാൽ സർക്കാർ പത്തു ലക്ഷം രൂപ വരെ സഹായം നൽകും.  ഇതിനായി  പ്രിൻസിപ്പൾ സെക്രട്ടറിയുടെ ഉത്തരവ്  പുറത്തിറങ്ങി. മറ്റൊരിടത്തും വാസയോഗ്യമായ സ്ഥലം കുടുംബത്തിനില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തി നൽകണമെന്നാണ് നിബന്ധന.

  പ്രളയത്തിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് മാറി താമസിക്കാൻ സ്ഥലം വാങ്ങുന്നതിന് 6 ലക്ഷം രൂപയും വീട് വെക്കാൻ  4 ലക്ഷം രൂപയും നൽകാൻ  സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിനുളള മാർഗ്ഗനിർദേശങ്ങൾ ദുരന്ത നിവാരണ വകുപ്പ് ഉത്തരവായി ഇറക്കി. പ്രളയത്തിൽ വീട് നിന്നിരുന്ന സ്ഥലം വാസയോഗ്യമല്ലാത്ത രീതിയിൽ നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് സഹായം. വീടും സ്ഥലവും സ്വയം കണ്ടെത്തുകയാണെങ്കിൽ വിശദമായ പ്രപ്പോസൽ  സമർപ്പിച്ച് പ്രത്യേക അംഗീകാരം നേടണം.  പത്ത് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.

  പ്രാദേശികമായി സ്പോൺസർമാരുടെ സഹായത്തോടെ വീടും സ്ഥലവും ലഭ്യമാക്കുന്ന പദ്ധതികൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ നടത്തുന്നുണ്ടെങ്കിൽ അവയിലും സർക്കാർ  സഹായം ലഭിക്കും. വിശദമായ പ്രപ്പോസൽ സമർപ്പിച്ചാൽ പ്രത്യേക അംഗീകാരം നൽകും. പുതിയ സ്ഥലം വാങ്ങാൻ രണ്ട് ഗഡുവായാണ് തുക അനുവദിക്കുക. തുക ഉപയോഗിച്ച് മൂന്ന് സെന്റ് സ്ഥലമെങ്കിലും വാങ്ങണം. അഡ്വാൻസ് നൽകാൻ ആദ്യ  ഗഡുവായി 50000 രൂപ നൽകും.

  ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള പ്രധാന മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്. വീട് പൂർണമായി നഷ്ചപ്പെട്ടവർക്കും, വാസയോഗ്യമായ ഭൂമിയില്ലാതെ പുറമ്പോക്കിൽ കഴിയുന്നവർക്കും, സ്ഥലം വാസയോഗ്യമല്ലെന്ന് സർക്കാരിന്റെ സാങ്കേതിക പരിശോധനയിൽ കണ്ടെത്തിയവർക്കും ആനുകൂല്യം ലഭിക്കും. പ്രളയബാധിതരുടെ പുനരധിവാസം വൈകുന്നത്  സർക്കാരിനെതിരെ വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. നിലമ്പൂരിൽ ദുരിതബാധിതർ നേരിട്ട് സമരരംഗത്തിറങ്ങിയിരുന്നു.
  First published: