നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കായംകുളത്ത് പത്ത് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  കായംകുളത്ത് പത്ത് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് കുട്ടി തൂങ്ങിമരിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കായംകുളം: പത്തുവയസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റെ മകന്‍ അക്ഷയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

   അമ്മ ഉദയകുമാരി വീട്ടില്‍ ഇല്ലാത്ത സമയത്താണ് കുട്ടി തൂങ്ങിമരിച്ചത്. പിതാവ് വിദേശത്താണ്. മൃതദേഹം കായകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)

   ഭർത്താവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു

   ഭർത്താവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ഉണ്ണികുളം വീര്യമ്പ്രത്ത് വാടക വീട്ടിലെത്തിയ മലപ്പുറം സ്വദേശിനിയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മലപ്പുറം കോട്ടക്കല്‍ സ്വദേശി താജുദ്ദീന്റെ ഭാര്യ ഉമ്മുകുല്‍സു(32)വാണ് മരിച്ചത്.

   താജുദ്ദീന്‍ വാടകക്ക് താമസിക്കുന്ന വീര്യമ്പ്രത്തെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് ഉമ്മുകുല്‍സു എത്തിയത്. രാത്രിയോടെ മുറിവേറ്റ നിലയില്‍ അവശയായ ഇവരെ നന്‍മണ്ടയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഭര്‍ത്താവ് താജുദ്ദീന്‍ ഒളിവിലാണെന്നാണ് സൂചന. ഇയാള്‍ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനില്‍ നിവരധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഷഫ്ന നസീർ(7), ഷഫീൻ ജഹാൻ(2) എന്നിവർ ഉമ്മുകുൽസുവിന്‍റെ മക്കളാണ്.
   Published by:Jayesh Krishnan
   First published:
   )}