നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Covid 19 | കോവിഡ് ബാധിച്ച് ഭിന്നശേഷിയുള്ള 13 വയസുകാരൻ മരിച്ചു

    Covid 19 | കോവിഡ് ബാധിച്ച് ഭിന്നശേഷിയുള്ള 13 വയസുകാരൻ മരിച്ചു

    ഭിന്നശേഷിക്കാരനായ ഗൗതം രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം

    Gowtham

    Gowtham

    • Share this:
      കോഴിക്കോട് : കോവിഡ് ബാധിച്ച്‌ പതിമൂന്ന് വയസുകാരൻ മരിച്ചു. ബാലുശ്ശേരി പൂനത്ത് കൃഷ്ണാലയത്തില്‍ ദേവനേശന്റെ മകന്‍ ഗൗതം ദേവ് നായര്‍ ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ ഗൗതം രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. വീട്ടിലെ മറ്റുള്ളവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. അഞ്ജുവാണ് അമ്മ. ഗാഥ സഹോദരിയാണ്.

      കഴിഞ്ഞ ദിവസം കൊല്ലം കൊട്ടാരക്കരയ്ക്ക് അടുത്ത് ഓടനാവട്ടത്ത് കുഴഞ്ഞു വീണ് മരിച്ച 15 വയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊട്ടാരക്കര തൃക്കണമംഗല്‍ എസ്. കെ. വി. വി. എച്ച്‌ എസ്. എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഓടനാവട്ടം കട്ടയില്‍ പത്മാഭവനില്‍ പരേതനായ മഹേഷി​ന്‍റെയും സുലഭയുടെയും മകള്‍ ഗൗതമിയാണ്​ (15) മരിച്ചത്.

      ഗൗതമിയുടെ ഏക സഹോദരന്‍ ഗോകുല്‍ ഒരാഴ്ചയായി കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഓടനാവട്ടത്തെ എ കെ എസ് ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന എഫ് എൽ ടി സിയിൽ പരിശോധനയ്ക്കായി കൊണ്ടുവന്നു. പരിശോധനയ്ക്കായി വരി നിൽക്കുന്നതിനിടെയാണ് ഗൗതമി കുഴഞ്ഞു വീണത്.

      Also Read- കോട്ടയത്ത് ഗർഭിണിയുടെ മരണം വാക്സിനേഷൻ മൂലമാകാമെന്ന് ആശുപത്രി അധികൃതർ; ആശുപത്രിക്കെതിരെ ബന്ധുക്കൾ
      ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഗൗതമിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു. വിദ്യാർഥിനിയുടെ മൃതദേഹം ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗൗതമിയുടെ അച്ഛൻ മഹേഷ് രണ്ടു വർഷം മുമ്പ് തിരുവല്ലയ്ക്ക് അടുത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.


      മസ്തിഷ്ക്കാഘാതം വന്ന് യുവതി മരിച്ചത് വാക്സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ

      യുവതി മരിച്ചത് കോവിഡ് വാക്‌സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാരങ്ങാനം നെടുമ്ബാറ പുതുപ്പറമ്ബില്‍ ജിനു ജി. കുമാറിന്റെ ഭാര്യ ദിവ്യ ആര്‍. നായര്‍ (38) മരിച്ചതിന് പിന്നാലെയാണ് ബന്ധുക്കളുടെ ആരോപണം. തിങ്കളാഴ്ച തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംഭവത്തിൽ ബന്ധുക്കൾ ഡി എം ഒയ്ക്ക് പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി ഡിഎംഒ ഡോ. എ.എല്‍.ഷീജ പറഞ്ഞു.

      ഓഗസ്റ്റ് രണ്ടിനാണ് ദിവ്യ കടമ്മനിട്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വാക്സീന്‍ സ്വീകരിച്ചത്. തലവേദന ഉണ്ടായെങ്കിലും മറ്റു ശാരീരിക അവശതകള്‍ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ വച്ചു മസ്തിഷ്‌കാഘാതം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു തവണ ശസ്ത്രക്രിയ നടത്തി തലച്ചോറിലെ രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും വീണ്ടും രക്തസ്രാവം ഉണ്ടായി. തലച്ചോര്‍ ഒരു ശതമാനമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.





      Published by:Anuraj GR
      First published:
      )}