• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൈദയോടും ഗോതമ്പിനോടും അലർജി; പൊറോട്ട കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ 16കാരി മരിച്ചു

മൈദയോടും ഗോതമ്പിനോടും അലർജി; പൊറോട്ട കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ 16കാരി മരിച്ചു

വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ നില പെട്ടെന്ന് ഗുരുതരമാവുകയും ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു

  • Share this:

    ഇടുക്കി: മൈദയോടും ഗോതമ്പിനോടും അലർജിയുള്ള പതിനാറുകാരി പൊറോട്ട കഴിച്ച് ഗുരുതരാവസ്ഥയിലായതിന് പിന്നാലെ മരിച്ചതായി ബന്ധുക്കൾ. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയലിന്റെ മകൾ നയൻമരിയ സിജു (16) ആണ് മരിച്ചത്.

    മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കളിൽ നിന്നുള്ള അലർജിയെ തുടർന്ന് കുട്ടി മുൻപ് ചികിത്സാ തേടിയിരുന്നു. എന്നാൽ അടുത്തിടെയായി രോഗം ഭേദപ്പെട്ടതായി തോന്നിയതിനെ തുടർന്ന് ചെറിയതോതിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയിരുന്നു.

    Also Read- കൊച്ചിയിൽ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു

    ഇന്നലെ വൈകിട്ട് പൊറോട്ട കഴിച്ചതോടെ രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നു പോവുകയും കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ നില പെട്ടെന്ന് ഗുരുതരമാവുകയും ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. നയൻ മരിയ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

    Published by:Rajesh V
    First published: