HOME » NEWS » Kerala » A 17 YEAR OLD BOY FELL TO HIS DEATH IN ASHTAMUDI LAKE

വെള്ളത്തിൽ വീണ തുഴ എടുക്കുന്നതിനിടെ 17കാരൻ വളളത്തിൽ നിന്നു കായലിൽ വീണു മരിച്ചു

കൂട്ടുകാർക്കൊപ്പം വള്ളം നിർമ്മിച്ച് കായലിൽ ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ വീണ തുഴ എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

News18 Malayalam | news18-malayalam
Updated: June 12, 2021, 11:30 PM IST
വെള്ളത്തിൽ വീണ തുഴ എടുക്കുന്നതിനിടെ 17കാരൻ വളളത്തിൽ നിന്നു കായലിൽ  വീണു മരിച്ചു
Adarsh_death
  • Share this:
കൊല്ലം: അഷ്ടമുടിക്കായലിൽ 17 വയസ്സുകാരൻ മുങ്ങിമരിച്ചു. കുരീപ്പുഴ സ്വദേശി ആദർശ് ആണ് മരിച്ചത്. കുരീപ്പുഴ നീലവീട്ടിൽ കിഴക്കതിൽ മോഹൻദാസിന്‍റെയും സുനിതയുടെയും മകനാണ്. പ്ലസ് ടു വിദ്യാർഥിയായിരുന്നു. കൂട്ടുകാർക്കൊപ്പം വള്ളം നിർമ്മിച്ച് കായലിൽ ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ വീണ തുഴ എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സഹോദരങ്ങൾ: അഭിലാഷ്, ആകാശ്.

നേരത്തെ ലോക്ക്ഡൗണിന്‍റെ തുടക്കത്തിൽ പാലത്തിന് അടിയിൽ ഇരുന്ന് ചൂണ്ടയിടുന്നതിനിടെ പൊലീസിനെ കണ്ട് കായലിൽ ചാടിയ ആൾ മരിച്ച സംഭവം കൊല്ലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലം ബൈപാസിൽ നീരാവില്‍ പാലത്തിനു താഴെ ഇരുന്ന് ചൂണ്ടയിടുകയായിരുന്ന യുവാക്കള്‍ പൊലീസിനെ കണ്ടു കായലില്‍ ചാടുകയായിരുന്നു. ഇതിൽ ഒരാളാണ് മരിച്ചത്. നീരാവില്‍ സ്വദേശി പ്രവീൺ(41) എന്നയാളാണ് മരിച്ചത്.

ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ പാലത്തിനു താഴെ ചീട്ടുകളിയും ചുണ്ടയിടലും പതിവാണെന്നു പരാതി ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഈ സ്ഥലത്തു പെട്രോളിങിന് എത്തിയത്. എന്നാൽ പൊലീസിനെ കണ്ടു യുവാക്കൾ കായലിലേക്ക് ചാടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ നീന്തി രക്ഷപെട്ടെങ്കിലും പ്രവീൺ ചുഴിയിൽപെടുകയായിരുന്നു. പ്രവീണിനെ കാണാതായതിനെ തുടർന്ന് പ്രദേശവാസികൾ കായലിൽ തെരച്ചിൽ നടത്തി പുറത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




മണിമലയാറ്റിൽ ചാടി കാണാതായ വില്ലേജ് ഓഫീസറുടെ മൃതദേഹം മൂന്നു ദിവസം മുമ്പ് കണ്ടെത്തിയിരുന്നു. ചങ്ങനാശ്ശേരി സ്പെഷ്യൽ വില്ലേജ് ഓഫീസർ കങ്ങഴ സ്വദേശിയായ എൻ. പ്രകാശന്‍റെ മൃതദേഹമാണ് മൂന്നാം ദിവസം കണ്ടെത്തിയത്. ജൂൺ ഒമ്പതിന് രാവിലെ ഏഴ് മണിയോടെ മണിമല പാലത്തിൽ നിന്നും ഒരു കിലോമീറ്ററോളം മാറി മൂങ്ങാനി തടയണയോട് ചേർന്നാണ് മൃതദേഹം പൊങ്ങിയത്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് വലിയ പാലത്തിൽ നിന്നും പ്രകാശൻ മണിമലയാറ്റിലേക്ക് ചാടിയത്. ഇയാൾക്കായി അഗ്നിരക്ഷാസേനയുടെയും സ്കൂബ ടീം അംഗങ്ങളുടെയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തിരച്ചിൽ തുടരുകയാണ്. ഇതിനിടെയാണ് മൃതദേഹം പൊങ്ങുന്നത്.

ജോയിന്‍റ് കൗൺസിൽ നേതാവ് കൂടിയായ പ്രകാശൻ, ജീവനൊടുക്കാൻ തീരുമാനിച്ച് തന്നെയാണ് ആറ്റിലേക്ക് ചാടിയതെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഇതിന് പിന്നിലെ കാരണം വ്യക്തമല്ല. ഇയാൾ ആറ്റിൽ ചാടുന്നത് കണ്ട് ആദ്യം രക്ഷപ്പെടുത്താൻ ഓടിയെത്തിയത് അന്യസംസ്ഥാന തൊഴിലാളി ആയിരുന്ന യാനുഷ് ലുഗൻ എന്നയാളായിരുന്നു.

Also Read-അയൽവാസിയായ കാമുകിയെ ആരുമറിയാതെ വീട്ടിൽ താമസിപ്പിച്ചത് 10 വർഷം; സംഭവം നെന്മാറയിൽ

സമീപത്തെ ബ്രിട്ടീഷ് പാലത്തിലൂടെ നടന്നു പോവുകയായിരുന്ന അഅസം സ്വദേശികളായ യാനുഷ് ലുഗനും സുഹൃത്ത് വിജയും പ്രകാശൻ ആറ്റിലേക്ക് ചാടുന്നത് കണ്ടിരുന്നു. ചിന്തിച്ച് നിൽക്കാതെ ഓടിയെത്തിയ യാനുഷ്, പ്രകാശനെ രക്ഷിക്കാൻ ചാടുകയായിരുന്നു. ഇയാളെ പിടിച്ച് കരയിലേക്ക് നീന്തുന്നതിനിടെ ഇയാൾ കൈ തട്ടി മാറ്റിയെന്നാണ് പറയപ്പെടുന്നത്. ഇതോടെ നിവൃത്തിയില്ലാതെ യാനുഷ് തിരികെ കരയിലേക്ക് കയറുകയായിരുന്നു. സ്വന്തം ജീവന്‍ പണയം വച്ച് ശക്തമായ ഒഴുക്കുള്ള പുഴയിൽ ചാടി ആളുടെ കൈപിടിച്ചെങ്കിലും വഴുതിപ്പോയതിന്‍റെ സങ്കടമുണ്ട് യാനുഷിന്.

ഇതിന് പിന്നാലെയാണ് ഒഴുക്കിൽപ്പെട്ട പ്രകാശന് വേണ്ടി തിരച്ചിൽ ശക്തമാക്കിയതും മൃതദേഹം കണ്ടെത്തുന്നതും.

Published by: Anuraj GR
First published: June 12, 2021, 10:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories