• HOME
 • »
 • NEWS
 • »
 • kerala
 • »
 • A 21 YEAR OLD WOMAN DIED IN AN ACCIDENT NEAR ATTINGAL IN THIRUVANANTHAPURAM

സഹോദരന്‍റെ പെണ്ണുകാണൽ ചടങ്ങിന് പോകുന്നതിനിടെ അപകടം; 21കാരി മരിച്ചു

യുവതിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറും പൊലീസ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്...

Accident

Accident

 • Share this:
  തിരുവനന്തപുരം: ദേശീയ പാതയിൽ കോരാണിക്ക് സമീപം കാരിക്കുഴിയിൽ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് 21കാരി മരിച്ചു. കൊല്ലം സ്വദേശിയും ശ്രീകാര്യം വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന സജാദിന്റെ മകൾ 21 വയസ്സുള്ള അനൈനയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് അപകടം ഉണ്ടായത്. സഹോദരൻ അംജിത്തിന്‍റെ പെണ്ണുകാണൽ ചടങ്ങിനായി കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

  കൊല്ലം ഭാഗത്തേക്ക്‌ പോയ കാറും എതിർ ദിശയിൽ വന്ന ചിറയിൻകീഴ് സ്റ്റേഷനിലെ പോലീസ് ജീപ്പുമാണ് അപകടത്തിൽ പെട്ടത്. കാറിൽ അനൈനയെ കൂടാതെ മൂന്നു പേരാണ് ഉണ്ടായിരുന്നത്. അനൈനയുടെ അച്ഛൻ സജാദ്, അമ്മ രാജി, സഹോദരൻ അംജിത്ത്. അംജിത് ആണ് കാർ ഓടിച്ചിരുന്നത്. ബാംഗ്ലൂരിൽ ഐടി മേഖലയിൽ ജോലി നോക്കുന്ന അംജിത്തിന്റെ പെണ്ണ് കാണൽ ചടങ്ങുമായി ബന്ധപ്പെട്ട് കൊല്ലത്തേക്ക് പോകുകയായിരുന്നു അവർ.

  അപകടത്തിൽ കാറിലുണ്ടായിരുന്ന നാലു പേർക്കും ഗുരുതര പരിക്കേറ്റു. അനൈനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ജീപ്പിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്, അവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. മംഗലപുരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

  വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുമ്പ് പ്രതിശ്രുതവധു അപകടത്തിൽ മരിച്ചു

  വി​വാ​ഹ​നി​ശ്ച​യ​ത്തി​ന് ര​ണ്ടു​ദി​വ​സം മുമ്പ് യുവതി സ്കൂട്ടറപകടത്തിൽ മരിച്ചു. കൊ​പ്പം നെ​ല്ലി​ക്കു​ഴി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ സു​രേ​ഷി​ന്‍റെയും അ​നി​ത​യു​ടെ​യും മ​ക​ള്‍ ആ​ര്യ (24) ആ​ണ് മ​രി​ച്ച​ത്. ആര്യ ഓടിച്ചിരുന്ന സ്കൂട്ടറിന്‍റെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാണ് അപകടം ഉണ്ടായത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​വി​തു​ര-​ചു​ള്ളി​മാ​നൂ​ര്‍ റോ​ഡി​ല്‍ പ​തി​നെ​ട്ടാം​ക​ല്ല് കു​രി​ശ്ശ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്.

  Also Read-കുരങ്ങനെ പിടിക്കാൻ പോയ കുട്ടിയെ മലപ്പുറത്ത് കാണാതായിട്ട് ഒരാഴ്ച; തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു'

  ക​ര​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ക്സ്റേ ടെ​ക്നീ​ഷ്യ​നായി ജോലി ചെയ്തുവരികയായിരുന്നു ആര്യ. ചൊവ്വാഴ്ച രാവിലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം ഉണ്ടായത്. സ്കൂ​ട്ട​റിന്‍റെ പിൻവശത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ആര്യ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
  ചെങ്ങന്നൂർ വാഹനാപകടം; സ്കൂട്ടർ യാത്രികരായ മൂന്നു യുവാക്കൾ മരിച്ചു
  ചെങ്ങന്നൂർ വെൺമണിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്കൂട്ടർ അപകടത്തിൽ യാത്രക്കാരായ മൂന്ന് പേരും മരിച്ചു. മാവേലിക്കര കൊച്ചാലുമ്മൂട് കുറ്റിപ്പറമ്പില്‍ ഗോപന്‍(22), ചെറിയനാട് പുത്തന്‍പുര തെക്കേതില്‍ അനീഷ്, മാമ്പ്ര പ്ലാന്തറയില്‍ ബാലു എന്നിവരാണ് മരിച്ചത്.

  ഗോപൻ സംഭവം നടന്ന ഉടൻ തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അനീഷും ബാലുവും ഓഗസ്റ്റ് 22ന് പുലർച്ചെയാണ് മരിച്ചത്. ഓഗസ്റ്റ് 21ന് രാത്രി 9.30 ഓടെ ആഞ്ഞിലിച്ചുവട് ജംഗ്ഷനില്‍ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം എന്നു കരുതുന്നു.  Published by:Anuraj GR
  First published:
  )}