• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒന്നരവയസുകാരിയുടെ കൈവിരലിൽ നിന്ന് 40 cm നീളംവരുന്ന ജീവനുള്ള വിരയെ പുറത്തെടുത്തു

ഒന്നരവയസുകാരിയുടെ കൈവിരലിൽ നിന്ന് 40 cm നീളംവരുന്ന ജീവനുള്ള വിരയെ പുറത്തെടുത്തു

കൈവിരലിൽ മുഴയുമായി എത്തിച്ച കുട്ടിയിൽ വിദഗ്ധ പരിശോധനയിലാണ് വിരയെ കണ്ടെത്തിയത്. ഡൈറോഫിലേറിയ എന്ന വിരയെയാണ് കണ്ടെത്തിയത്

  • Last Updated :
  • Share this:
    കൊല്ലം: ഒന്നര വയസുകാരിയുടെ കൈവിരലിൽ നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഒന്നരവയസ്സുള്ള പെൺകുട്ടിയുടെ കൈവിരലിൽനിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തത്. കൈവിരലിൽ മുഴയുമായി എത്തിച്ച കുട്ടിയിൽ വിദഗ്ധ പരിശോധനയിലാണ് വിരയെ കണ്ടെത്തിയത്. ഡൈറോഫിലേറിയ എന്ന വിരയെയാണ് കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഡോ. വിനു വിരയെ പുറത്തെടുത്തു.

    40 സെന്റീമീറ്ററിൽ അധികം നീളമുള്ളതായിരുന്നു വിര. നായ്ക്കളിൽ കാണപ്പെടുന്ന വിര കൊതുകിലൂടെയാണ് മനുഷ്യരിലേക്കെത്തുന്നത്. ശ്വാസകോശത്തിനകത്തു കടന്ന് തടസ്സം സൃഷ്ടിക്കുകയാണ് ഇവ സാധാരണയായി ചെയ്യുക. കൊതുകുകടി ഏൽക്കാതെ കുട്ടികളെ സൂക്ഷിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്ന് ഡോ. വിനു പറഞ്ഞു.

    കോർപ്പറേഷൻ വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു; കൊല്ലത്ത് തട്ടിപ്പെന്ന് സംശയം

    മൂന്നു മാസം മുൻപ് വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു. കോര്‍പ്പറേഷൻ നടത്തിയ എബിസി പദ്ധതിയുടെ ഭാഗമായി പോളയത്തോട് കോര്‍പ്പറേഷൻ വ്യാപാര സമുച്ചയത്തിന് മുന്നിൽ നിന്ന് പിടിച്ചുകൊണ്ടുപോയ നായ കഴിഞ്ഞദിവസം പ്രസവിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. വന്ധ്യകരണത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് നായയെ തിരികെ കൊണ്ടുവന്നുവിട്ടത്. വന്ധ്യകരണം നടത്തിയ നായകളുടെ ചെവി വി ആകൃതിയിൽ മിറിക്കാറുണ്ട്. പ്രസവിച്ച നായയുടെ ചെവിയിലും ഇത്തരത്തില്‍ മുറിച്ചിട്ടുണ്ട്. മുണ്ടയ്ക്കൽ, ഉളിയക്കോവിൽ എന്നിവിടങ്ങളിലും വന്ധ്യകരണം നടത്തിയ നായ്ക്കൾ പ്രസവിച്ചതായി ആരോപണം ഉയരുന്നുണ്ട്.

    മാർച്ച് ഒന്നു മുതൽ 31 വരെ എബിസി പദ്ധതി വഴി 800 തെരുവുനായകളെ വന്ധ്യകരിച്ചെന്നാണ് പറയുന്നത്. ഒരു നായയെ വന്ധ്യംകരിക്കുന്നതിനായി 1200 രൂപ ചെലവാണ് വരുന്നത്. നായകളെ പിടിച്ചുകൊണ്ടുപോയി ശസ്ത്രക്രിയ നടത്താതെ ചെവി മുറിച്ച് അടയാളപ്പെടുത്തി തിരികെ വിട്ടാതാകാൻ സാധ്യതയുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.
    Published by:Rajesh V
    First published: