• HOME
  • »
  • NEWS
  • »
  • kerala
  • »
  • Strange Fate| ആല്‍മരം നിലംപൊത്തിയപ്പോള്‍ രക്ഷപ്പെട്ടു; ഒൻപതുമാസത്തിനുശേഷം അടയ്ക്കാമരം വീണ് മരിച്ചു

Strange Fate| ആല്‍മരം നിലംപൊത്തിയപ്പോള്‍ രക്ഷപ്പെട്ടു; ഒൻപതുമാസത്തിനുശേഷം അടയ്ക്കാമരം വീണ് മരിച്ചു

ബന്ധുവിനോടൊപ്പം തറവാട്ടുവീട്ടിലെ അടയ്ക്കാമരം വെട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത്.

രാജൻ

രാജൻ

  • Share this:
    കൊച്ചി: കേരള ചരിത്രത്തിൽവരെ ഇടംനേടിയിട്ടുള്ള കൊച്ചി (Kochi) പറവൂരിലെ (Paravur) നൂറ്റാണ്ട് പഴക്കമുള്ള നമ്പൂരിയച്ചൻ ആൽ നിലംപൊത്തിയപ്പോൾ അതിനടിയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാൾ ഒൻപതുമാസത്തിനുശേഷം വീട്ടിലെ അടയ്ക്കാമരം ദേഹത്തുവീണ് മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് ഈരേപ്പാടത്ത് രാജൻ (60) ആണ് മരിച്ചത്.

    ബന്ധുവിനോടൊപ്പം തറവാട്ടുവീട്ടിലെ അടയ്ക്കാമരം വെട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത്. മരം വെട്ടുന്നതിനിടെ കെട്ടിയ വടം വലിക്കുമ്പോൾ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാൽനൂറ്റാണ്ടായി ലോട്ടറി വിൽപന നടത്തുന്ന രാജൻ ഏറെ വർഷങ്ങൾ രാവിലെ മുതൽ വൈകിട്ടുവരെ നമ്പൂരിയച്ചൻ ആൽത്തറയുടെ ചുവട്ടിലാണ് ചെലവഴിച്ചത്. ആൽപരിസരം ശുചീകരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു.

    കാലപ്പഴക്കത്താൽ ആൽമരം ദ്രവിച്ച് നിലംപൊത്തുമ്പോൾ അതിനടിയിൽ ഉണ്ടായിരുന്ന രാജൻ ഒരു പോറൽപോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത് അന്ന് വാർത്തയായിരുന്നു. മറിഞ്ഞ ആലിന്റെ ഭാഗങ്ങൾ ആൽത്തറയിൽ തങ്ങിനിന്നതാണ് രക്ഷയായത്.

    ഭാര്യ: സുജാത. മക്കൾ: രാജി, രാഖി. മരുമക്കൾ: ദീപു, മനീഷ്.

    കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥിനിക്ക് പരിക്ക്; കാലിൽ 22 തുന്നൽ

    കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. ഇടതുകാലിന് പരിക്കേറ്റ കൊല്ലം അഞ്ചല്‍ ആനപ്പുഴയ്ക്കല്‍ സ്വദേശിനിപുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. ആനപ്പുഴയ്ക്കല്‍ നെടുപുറം മേഘാഭവനില്‍ മനോജിന്റെ മകള്‍ പതിനേഴുകാരി സ്നേഹയ്ക്കാണ് പരിക്കേറ്റത്. ഇടതുകാലിനേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് 22 തുന്നൽ ഇടേണ്ടി വന്നു.

    കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയാണ് പാഞ്ഞെത്തിയ കാട്ടുപന്നി സ്നേഹയെ പിന്നിൽനിന്ന് കുത്തിവീഴ്ത്തിയത്. വീടിന് സമീപത്തുവച്ചാണ് സംഭവം. കാട്ടുുപന്നിയുടെ ആക്രമണത്തിൽ സ്നേഹയുടെ കൈകാലുകള്‍ക്ക് മുറിവേറ്റു. ഇതിൽ ഇടത് കാലിലെ പരിക്ക് ഗുരുതരമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മാതിപിതാക്കളാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

    Also Read- അഴിമതി മാലിന്യമല്ലെന്ന് നിയന്ത്രണ ബോര്‍ഡ്; കോടികളുടെ കൈക്കൂലി കേസിൽ ഒളിവിൽപോയ ഉദ്യോഗസ്ഥൻ തിരികെ ജോലിയിൽ

    പ്രദേശത്ത് കാട്ടുപന്നി ഉൾപ്പടെ വന്യമൃഗങ്ങളുടെ സാനിദ്ധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. വനത്തിൽ നിന്ന് ജനവാസമേഖലയിൽ കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ കാരണം കൃഷി ചെയ്യാനാകാത്ത സാഹചര്യമാണ്. പ്രായമായവർക്കും കുട്ടികൾക്കും ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാനാകാത്ത സാഹചര്യവുമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

    Also Read- Actress Attack Case| നടിയെ ആക്രമിച്ച കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്തോ?
    Published by:Rajesh V
    First published: