• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | മൂകാംബികയിൽനിന്ന് മടങ്ങിയ 63കാരി ട്രെയിനിൽനിന്ന് തെറിച്ചുവീണ് മരിച്ചു

Accident | മൂകാംബികയിൽനിന്ന് മടങ്ങിയ 63കാരി ട്രെയിനിൽനിന്ന് തെറിച്ചുവീണ് മരിച്ചു

ട്രെയിനിന്‍റെ വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍

  • Last Updated :
  • Share this:
    മംഗളുരു: മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ മാവേലിക്കര സ്വദേശിനിയായ 63കാരി ട്രെയിനിൽനിന്ന് വീണ് മരിച്ചു. മാവേലിക്കര കണ്ണാട്ടുമോടി ശ്രീകോവിലില്‍ എസ്ബിഐ റിട്ട. മാനേജര്‍ കെ ബി രാജേന്ദ്രന്റെ ഭാര്യ ഷീജ രാജേന്ദ്രന്‍ (അനിമോള്‍-63) ആണ് മരിച്ചത്. മംഗലാപുരത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.

    ബന്ധുക്കളോടൊപ്പം മൂകാംബിക ദര്‍ശനം നടത്തി മടങ്ങുന്നതിനിടെയാണ് ഷീജ ട്രെയിനിൽനിന്ന് തെറിച്ചുവീണ് മരിച്ചത്. ട്രെയിനിന്‍റെ വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

    മൃതദേഹം മംഗളുരുവിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    ഇക്കഴിഞ്ഞ ജുലൈ 11നും മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അഭിഭാഷകൻ ട്രെയിനിൽനിന്ന് വീണ് മരിച്ചിരുന്നു. മൂകാംബിക ദർശനം കഴിഞ്ഞ് കുടുംബത്തിനൊപ്പം മടങ്ങുന്നതിനിടെയാണ് ഉദുമയ്ക്ക് അടുത്ത് തൃശൂർ സ്വദേശി അഡ്വ. വത്സൻ (78) മരിച്ചത്.

    പുലർച്ചെ എറണാകുളം - മഡ്ഗാവ് എക്സ്പ്രസ്സിൽ നിന്ന് തെറിച്ച് വീണാണ് അപകടം ഉണ്ടായത്. ജൂലൈ 11ന് ആയിരുന്നു സംഭവം. ജൂലൈ 10നാണ് കുടുംബത്തിനൊപ്പം വത്സൻ മൂകാംബികയിലെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    ജൂലൈ 10ന് സംസ്ഥാനത്ത് മൂന്നുപേരാണ് ട്രെയിൻ അപകടത്തിൽ മരിച്ചത്. കാസർഗോഡ് പള്ളം റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. കസബാകടപ്പുറം സ്വദേശി സുമേഷ് (27) ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    വെള്ളം വാങ്ങി ട്രെയിനിലേക്ക് കയറുന്നതിനിടെ കാൽവഴുതി ട്രാക്കിലേക്ക് വീണു; യുവതിയ്ക്ക് ദാരുണാന്ത്യം

    വെള്ളം വാങ്ങി തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവതി മരിച്ചു. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബാണ്(22) മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.
    Published by:Anuraj GR
    First published: