തൃശ്ശൂർ: പുകവലിക്കുന്നതിനിടെ മുണ്ടിലേയ്ക്ക് വീണ തീ ആളിപ്പടര്‍ന്ന് തൃശൂരില്‍ ഗൃഹനാഥൻ മരിച്ചു. പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.
തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ ചൊവ്വാഴ്ച ഉച്ചയോടെ വീടിന് മുൻവശത്ത് വച്ച് പുകവലിക്കുന്നതിനിടെയാണ് സംഭവം. ബീഡി വലിക്കുന്നതിനിടെ തീ അബദ്ധത്തിൽ മുണ്ടിൽ വീഴുകയായിരുന്നു. തീ ആളിപ്പടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.