കോഴിക്കോട്: വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് പാനോം പുല്ലുവായിൽ മധ്യവയസ്കൻ കാട്ട് തേനീച്ചകളുടെ കുത്തേറ്റു മരിച്ചു. പാനോത്തെ പുത്തൻ വീട്ടിൽ സുദേവനാണ്(65) മരണപ്പെട്ടത്.
രാവിലെ എട്ടരയോടെ വിലങ്ങാട് സ്വദേശി ജോബിയുടെ പറമ്പിൽ കുരുമുളക് പറിക്കാൻ പോയതായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ ഇതു വഴി പോയ സമീപവാസിയാണ് പറമ്പിൽ നിന്ന് 600 മീറ്ററിലേറെ മാറി ദേഹമാസകലം ഈച്ചകളുടെ
കുത്തേറ്റ് വഴിയിൽ മരിച്ചു കിടക്കുന്ന സുദേവനെ കണ്ടത്.
Also Read- കൊല്ലത്ത് കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്സിൽ നഗ്നമായനിലയിൽ യുവതിയുടെ മൃതദേഹം
രണ്ടു ദിവസമായി പ്രദേശത്ത് തേനീച്ചകളുടെ ആക്രമണം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പ്രദേശവാസികളായ രണ്ട് പേരെ ഇന്നലയും 3 പേരെ ഇന്നും തേനീച്ചകൾ അക്രമിച്ചതായി നാട്ടുകാർ പറഞ്ഞു. മേഖലയിലെ ചില വീടുകളിലേക്കും തേനീച്ചകൾ പറന്നെത്തിയത് പരിഭ്രാന്തി പരത്തി.
Also Read- ‘സ്ത്രീയെന്ന പരിഗണന വേണം’; ഇലന്തൂര്‍ നരബലിക്കേസിൽ ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
വനമേഖലയിലെ തേനീച്ച കൂടുകൾ പരുന്തോ മറ്റോ ഇളക്കിയതാണ് ഈച്ചകൾ അക്രമിച്ചതിന് കാരണമെന്നും നാട്ടുകാർ പറയുന്നു. വളയം പൊലിസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വടകര മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.