നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നാലര പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ദിവസം 67കാരൻ മരിച്ചു

  നാലര പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ദിവസം 67കാരൻ മരിച്ചു

  വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിനു ശേഷം വീട്ടിലേക്ക് വരുന്നതിനിടെ എടത്വയിലെ ബന്ധുവീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചത്...

  gevarghese

  gevarghese

  • Share this:
   പത്തനംതിട്ട: 45 വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയ ദിവസം തന്നെ 67കാരൻ മരിച്ചു. തിരുവല്ല കാവുങ്കല്‍ പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് മത്തായി (കൊച്ചുകുഞ്ഞ്- 67) പ്രവാസം ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ ദിവസം തന്നെ മരിച്ചത്. നാട്ടിലെത്തിയെങ്കിലും വള്ളംകുളത്തെ സ്വന്തം വീട്ടിലെത്തും മുന്‍പേയാണ് ഗീവർഗീസ് മത്തായിയുടെ മരണം.

   ഹൃദ്രോഗബാധിതനായിരുന്ന ഗീവർഗീസ് മത്തായി ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ഇരിക്കവെയാണ് അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിനു ശേഷം വീട്ടിലേക്ക് വരുന്നതിനിടെ എടത്വയിലെ ബന്ധുവീട്ടില്‍ എത്തിയിരുന്നു. അവിടെ വെച്ചാണ് ഗീവർഗീസ് മത്തായിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതും മരണം സംഭവിച്ചത്.

   ആരോഗ്യമേഖലയിലെ ജീവനക്കരുടെ ഗതാഗതവുമായി ബന്ധപ്പെട്ട മേഖലയിലാണ് ഗീവർഗീസ് മത്തായി ദുബായില്‍ ജോലി ചെയ്തിരുന്നത്. സംസ്കാരം ഇന്ന് മൂന്നിന് വള്ളംകുളം ഐപിസി ഹെബ്രോന്‍ ചര്‍ച്ച്‌ സെമിത്തേരിയില്‍ നടക്കും.

   തിരുവനന്തപുരത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊന്നു

   തിരുവോണദിനത്തിൽ തിരുവനന്തപുരത്ത് യുവതിക്ക് ദാരുണാന്ത്യം. തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊന്നു. തിരുവല്ലം നിരപ്പിൽ സ്വദേശിനി ആർ രാജി(40) ആണ് കൊല്ലപ്പെട്ടത്.

   ഇന്നലെ രാത്രി ഒമ്പതുമണിയോടെ അയൽവാസിയും ബന്ധുവുമായ ഗിരീശൻ രാജിയെ ഹോളോബ്രിക്സ് കൊണ്ട് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെട്ടു.

   ഇന്നലെയും ഇന്നുമായി തൃശൂരും രണ്ട് കൊലപാതകങ്ങൾ നടന്നിരുന്നു. ഉത്രാടദിനമായ ഇന്നലെ കീഴുത്താണിയിലും തിരുവോണദിവസം ചെന്ത്രാപ്പിന്നിയിലുമാണ് കൊലപാതകങ്ങൾ നടന്നത്. കീഴുത്താണി മനപ്പടിയിൽ ഇന്നലെ വീട്ടുടമസ്ഥന്റെയും സംഘത്തിന്റേയും മർദ്ദനത്തെതുടർന്നാണ് സൂരജ് എന്ന യുവാവ് മരിച്ചത്. തിരുവോണ ദിനത്തിൽ ചെന്ത്രാപ്പിന്നിയിൽ കണ്ണം പുള്ളിപ്പുറം സ്വദേശി മാരാത്ത് സുധാകരന്റെ മകൻ സുരേഷ് (52) ആണ് കുത്തേറ്റ് മരിച്ചത്.

   Also Read-ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു; ആന്ധ്രാ പ്രദേശിൽ യുവാവ് അറസ്റ്റിൽ

   കീഴുത്താണിയിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടപറമ്പിൽ ശശിധരനും വീട്ടുടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് വീട്ടുടമയും സംഘവും കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിൽ താമസിക്കാൻ എന്ന നിലയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

   കമ്പിവടി, മരവടി എന്നിവ കൊണ്ടുള്ള ആക്രമണത്തിൽ ശശിധരനും മക്കളായ സൂരജ് , സ്വരുപ് എന്നിവർക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സൂരജിനെയും സ്വരൂപിനെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കില്ലും സൂരജ് മരണപെടുകയായിരുന്നു. സ്വരൂപ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ മൂന്ന് പേർ കാട്ടൂർ പോലീസ് കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന.
   Published by:Anuraj GR
   First published:
   )}