HOME /NEWS /Kerala / കിളിമാനൂരിൽ ഓട്ടോയിൽ കാറിടിച്ച് 67കാരി മരിച്ചു; ഓട്ടോയിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്ക്

കിളിമാനൂരിൽ ഓട്ടോയിൽ കാറിടിച്ച് 67കാരി മരിച്ചു; ഓട്ടോയിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്ക്

കിളിമാനൂരിൽ നിന്ന് നിലമേൽ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ എതിർ ദിശയിൽ നിന്ന് വന്ന കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു

കിളിമാനൂരിൽ നിന്ന് നിലമേൽ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ എതിർ ദിശയിൽ നിന്ന് വന്ന കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു

കിളിമാനൂരിൽ നിന്ന് നിലമേൽ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ എതിർ ദിശയിൽ നിന്ന് വന്ന കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: എം.സി റോഡിൽ കിളിമാനൂർ മണലേത്ത്പച്ചയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പെരുമാതുറ സ്വദേശിനി സമീമ(67) ആണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയായിരുന്നു അപകടം.

    ഇവർക്കൊപ്പം ഓട്ടോയിൽ സഞ്ചരിച്ചിരുന്ന പെരുമാതുറ സ്വദേശികളായ സവാദ് (43,ഡ്രൈവർ), ശുഹൈബ് (69), സജി (45), സോഫി (41), ഷഹദാന (29), സ്വാലിഹ (7),സുബ്ഹാൻ (4) എന്നിവർക്ക് പരിക്കേറ്റു.

    കിളിമാനൂരിൽ നിന്ന് നിലമേൽ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ എതിർ ദിശയിൽ നിന്ന് വന്ന കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.

    ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഓട്ടോയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളെജിൽ എത്തിച്ചു. എന്നാൽ സമീമയുടെ ജീവൻ രക്ഷിയ്ക്കാനായില്ല.

    സമീമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Accident, Thiruvananthapuram