തിരുവനന്തപുരം: പിസി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം സംബന്ധിച്ച ചര്‍ച്ച തുടരുന്നതിനിടെ വര്‍ഗീയതയ്ക്ക് കീഴടങ്ങില്ലെന്ന ഉദാഹരണം പങ്കുവെച്ച് എ എ റഹീം എംപി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്ഐ വിതരണം ചെയ്ത് പൊതിച്ചോറിനൊപ്പം സ്നേഹസമ്മാനത്തിന്റെ ചിത്രം റഹീം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്.
പൊതിച്ചോറില്‍ വൈകുന്നേരം ചായ കുടിക്കാന്‍ ഇത് ഉപയോഗിക്കുക, ഈദ് മുബാറക്' എന്നെഴുതിയ കവര്‍ ഒട്ടിച്ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ചന്തൂട്ടന്, അമ്പിളി, നന്ദു, ചന്തു, രാജന് എന്നീ പേരുകളും കവറിലെ എഴുത്തിലുണ്ട്. വര്‍ഗീയവാദികള്‍ വിഷം ചീറ്റുമ്പോഴും നന്മനിറഞ്ഞ മനുഷ്യരാണ് അധികവുമുള്ളതെന്ന് എ എ റഹീം പറഞ്ഞു.
വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോര്‍ജിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഉച്ചയോടെ ജാമ്യവും ലഭിച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വര്‍ഗീയവാദികള്‍ വിഷം ചീറ്റുമ്പോഴും
നന്മനിറഞ്ഞ മനുഷ്യരാണ് അധികവും.
ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്ഐ സഖാക്കള്‍ വിതരണം ചെയ്ത പൊതിച്ചോറിനൊപ്പം ആരോ കൊടുത്തുവിട്ട സ്നേഹസമ്മാനം.
ഏതോ അപരിചിതനു വേണ്ടി...
ഏതോ മതക്കാരനു വേണ്ടി...
ഏതോ മനുഷ്യന് വേണ്ടി..
ഒരു കുടുംബത്തിന്റെ ഈദ് സമ്മാനം .
കേരളം വര്‍ഗീയതയ്ക്ക് കീഴടങ്ങില്ല
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.