കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രസിഡന്റായി എ ബാലകൃഷ്ണൻ ചുമതലയേറ്റു. കാൽ നൂറ്റാണ്ട് കേന്ദ്രത്തിന്റെ പ്രസിഡന്റായിരുന്ന പി പരമേശ്വരന്റെ വിയോഗത്തെ തുടർന്നാണ് നിലവിൽ വൈസ് പ്രസിഡന്റായ എ ബാലകൃഷ്ണൻ ചുമതലയയേറ്റെടുത്തത്.
വിവേകാനന്ദ കേന്ദ്രത്തിന്റെ ആറാമത് പ്രസിഡന്റായാണ് ബാലകൃഷ്ണൻ ചുമതലയേറ്റത്. തൃശൂർ സ്വദേശിയായ ബാലകൃഷ്ണൻ ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ചശേഷം കേന്ദ്രത്തിന്റെ സ്ഥാപകനായ ഏകനാഥ് റാനഡെയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
1973 ലെ ആദ്യ ബാച്ചിൽ പൂർണസമയ പ്രവർത്തകനായി പരിശീലനം നേടിയശേഷം വടക്കുകിഴക്കൻ മേഖലയിൽ മേഖലാ സംഘാടകനായി സേവനമനുഷ്ഠിച്ചു. 1981 മുതൽ 2001വരെ ജനറൽ സെക്രട്ടറിയായി ചുമതല വഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 1979ൽ അരുണാചൽ പ്രദേശിൽ വിവേകാനന്ദ കേന്ദ്ര വിദ്യാലയം ആരംഭിച്ചത്.
പ്രൊഫ. ടിഎംപി മഹാദേവൻ, പ്രൊഫ. കമൽ നയൻ വാസ്വാനി, ഏകനാഥ് റാനഡെ, ഡി ലക്ഷ്മി കുമാരി, പി പരമേശ്വരൻ എന്നിവരായിരുന്നു വിവേകാനന്ദ കേന്ദ്രത്തിന്റെ മുൻ പ്രസിഡന്റുമാർ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.