ന്യൂഡൽഹി: അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ആനയെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള വിദഗ്ദസമിതി ശുപാർശി നൽകിയതുകൊണ്ട് ഇടപെടേണ്ട വിഷയമാണെന്ന് കരുതുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹർജി തള്ളിയത്.
Also Read- അരിക്കൊമ്പന്‍ വീണ്ടും വീട് ആക്രമിച്ചു; ജീവനും കൊണ്ടോടി അമ്മയും മകളും
ഹൈക്കോടതി ഉത്തരവ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജയിൽ ആവശ്യപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.