• HOME
  • »
  • NEWS
  • »
  • kerala
  • »
  • Acid Attack | പാതയോരത്ത് പാർക്ക് ചെയ്തിരുന്ന കാർ ആസിഡൊഴിച്ച് നശിപ്പിച്ച നിലയിൽ

Acid Attack | പാതയോരത്ത് പാർക്ക് ചെയ്തിരുന്ന കാർ ആസിഡൊഴിച്ച് നശിപ്പിച്ച നിലയിൽ

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കാർ പാർക്ക് ചെയ്തശേഷം വീട്ടിലേക്ക് പോയ ഹരികൃഷ്ണൻ രാവിലെ വാഹനം എടുക്കാനായി എത്തിയപ്പോഴാണ് ആസിഡൊഴിച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്

Car-acid

Car-acid

  • Last Updated :
  • Share this:
    തിരുവനന്തപുരം: വീടിനടുത്തായി പാതയോരത്ത് രാത്രിയിൽ പാർക്ക് ചെയ്തിരുന്ന കാർ (Car) ആസിഡൊഴിച്ച് (Acid Attack) നശിപ്പിച്ച നിലയിൽ. തിരുവനന്തപുരം ജില്ലയിലെ തൊഴുവൻകോടാണ് സംഭവം. തൊഴുവന്‍കോട് ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് നശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഉടമ ഹരികൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി.

    വീട്ടുവളപ്പിലേക്ക് കാർ കയറ്റാനാകാത്തതിനാൽ സ്ഥിരമായി ഹരികൃഷ്ണൻ തൊഴുവൻകോട് ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന്‍റെ വശത്താണ് കാർ പാർക്ക് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കാർ പാർക്ക് ചെയ്തശേഷം വീട്ടിലേക്ക് പോയ ഹരികൃഷ്ണൻ രാവിലെ വാഹനം എടുക്കാനായി എത്തിയപ്പോഴാണ് ആസിഡൊഴിച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

    ആസിഡ് ഒഴിച്ചാണ് കാർ നശിപ്പിച്ചതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തൊഴുവൻകോട് ക്ഷേത്രത്തിൽ പോകാനായി പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വഴിയിലാണ് ഏറെ കാലമായി ഹരികൃഷ്ണൻ കാർ പാർക്ക് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തർക്കവും ഉണ്ടായിട്ടില്ലെന്നും ഇയാൾ പറയുന്നു.

    പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവവുമായി ബന്ധപെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പടെ പരിശോധിക്കുന്നതായും വട്ടിയൂര്‍ക്കാവ് പൊലീസ് അറിയിച്ചു.

    ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; RSS പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു

    കണ്ണൂര്‍: വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ആർ എസ് എസ് നേതാവിന്‍റെ കൈപ്പത്തി തകർന്നു. രണ്ടു വിരലുകൾ സ്ഫോടനത്തിൽ അറ്റുപോയി. കണ്ണൂർ പെരിങ്ങോ ആലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ ബിജുവിനാണ് പരിക്കേറ്റത്. സിപിഎം നേതാവ് ധനരാജിനെ വധിച്ച കേസിലെ പ്രതിയാണ് ബിജു. ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇതിന് മുമ്പ് ബിജുവിന്‍റെ വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഉണ്ടായിരുന്നു.

    Also Read- ടിക്കറ്റ് എടുത്തതിന്‍റെ ബാക്കി 300 രൂപ വാങ്ങാൻ മറന്നു; വിവരമറിയിച്ച് 43-ാം മിനിട്ടിൽ പണം യാത്രക്കാരിയ്ക്ക് KSRTC കൈമാറി

    പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ പെരിങ്ങോം എസ് ഐയും സംഘവും സ്ഥലത്തെത്തുന്നതിന് തൊട്ടുമുമ്പ് ബിജു ഒരു വാഹനത്തിൽ കയറി പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിന്‍റെ ഇടത് കൈയിലെ രണ്ട് വിരലുകളാണ് അറ്റുപോയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരിങ്ങോം പൊലീസ് കോഴിക്കോട്ടെ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന ബിജുവിന്‍റെ മൊഴി എടുത്തിട്ടുണ്ട്.

    ശനി പകല്‍ പന്ത്രണ്ടോടെയാണ് വീട്ടില്‍നിന്ന് സ്ഫോടനശബ്ദം കേട്ടതെന്ന് സമീപവാസികള്‍ പറയുന്നു. നിര്‍മാണത്തിനിടയിലോ മുമ്പ് സൂക്ഷിച്ചുവച്ച ബോംബോ പൊട്ടിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
    Published by:Anuraj GR
    First published: