നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ദേശീയപതാക തലകീഴായി ഉയര്‍ത്തിയ സംഭവം; കെ സുരേന്ദ്രനെതിരെ കേസെടുത്തു

    ദേശീയപതാക തലകീഴായി ഉയര്‍ത്തിയ സംഭവം; കെ സുരേന്ദ്രനെതിരെ കേസെടുത്തു

    തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയായിരുന്നു സംഭവം

    കെ സുരേന്ദ്രന്‍

    കെ സുരേന്ദ്രന്‍

    • Share this:
      തിരുവനന്തപുരം: ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത് വിവാദമായിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ആര്‍ പ്രതീപ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

      തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയായിരുന്നു സംഭവം. അബദ്ധം പറ്റിയത് മനസിലായതോടെ ദേശീയ പതാക തിരിച്ചിറക്കി, ശരിയായി വീണ്ടും ഉയര്‍ത്തുകയായിരുന്നു. കയര്‍ കുരുങ്ങിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

      അതിനിടെ ആദ്യമായി സ്വാതന്ത്ര്യദിനം ആചരിച്ച സിപിഎം ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണവുമായി മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ. എസ് ശബരീനാഥന്‍ രംഗത്തെത്തി. മറ്റൊരു പതാകയും ദേശീയപതാകയേക്കാള്‍ ഉയരത്തിലോ ഒപ്പമോ ഉയര്‍ത്തരുതെന്ന ഇന്ത്യന്‍ ഫ്‌ലാഗ് കോഡിലെ വ്യവസ്ഥയാണ് സിപിഎം ലംഘിച്ചിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശബരീനാഥന്‍ ചൂണ്ടിക്കാട്ടി. സി.പി.എമ്മനെതിരെ ഇന്ത്യന്‍ ഫ്ളാഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

      Also Read-ദേശീയ പതാക തലകീഴായി പകുതിയോളം ഉയർത്തി കെ സുരേന്ദ്രൻ; അമളി മനസിലായതോടെ തിരിച്ചിറക്കി

      'എകെജി സെന്ററില്‍ ഇന്ന് പാര്‍ട്ടി സെക്രട്ടറി ദേശീയ പതാക ഉയര്‍ത്തി. എന്നാല്‍ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍.National Flag Code 2.2 (viii) കൃത്യമായി പറയുന്നത് 'no other flag or bunting should be placed higher than or above or side by side with the National Flag'- ദേശീയ പതാക യോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് AKG സെന്ററില്‍ നടന്നത്. പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്ഥാനവുമാണ്. CPM എതിരെ ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം'. കെ എസ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
      Published by:Jayesh Krishnan
      First published:
      )}