ഇന്റർഫേസ് /വാർത്ത /Kerala / ഓൺലൈനിൽ 30 കിലോയോളം പടക്കം വാങ്ങിയ പ്രവാസി യുവാവിനെതിരെ കേസ്

ഓൺലൈനിൽ 30 കിലോയോളം പടക്കം വാങ്ങിയ പ്രവാസി യുവാവിനെതിരെ കേസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

യുവാവിന് കൊറിയർ പടക്കം എത്തിയത് തലശ്ശേരി കണ്ടിക്കലില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു

  • Share this:

കണ്ണൂർ: വിഷു ആഘോഷം പൊടിപൊടിക്കാനായി ഓൺലൈനിൽനിന്ന് പടക്കം വാങ്ങിയ പ്രവാസി യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗൾഫിൽനിന്ന് അവധിക്ക് നാട്ടില്‍ വന്ന യുവാവാണ് ഓൺലൈനിൽ പടക്കം വാങ്ങിയത്.

യുവാവിന് കൊറിയർ പടക്കം എത്തിയത് തലശ്ശേരി കണ്ടിക്കലില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. വടക്കുമ്പാട് സ്വദേശിയായ ഗള്‍ഫുകാരന് കണ്ടിക്കലിലെ കൊറിയര്‍ സര്‍വീസില്‍ ഇന്ന് രാവിലെയോടെയാണ് 30 കിലോയോളം പടക്കം എത്തിയത്.

വിവരമറിഞ്ഞ് തലശേരി പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവിനെ കാണാനായില്ല. തുടർന്ന് ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തയാൾ സ്റ്റേഷനിലെത്താൻ നിർദേശം നൽകി മടങ്ങുകയായിരുന്നു. സഹോദരിയോടൊത്ത് വന്ന പ്രവാസിയായ യുവാവിനോട് പോലീസ് വിവരം തിരക്കി.

Also Read- ഉൽസവത്തിന് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തി; മൂന്ന് ക്ഷേത്രഭാരവാഹികൾ റിമാൻഡിൽ; 10 പേർ ഒളിവിൽ

സ്‌ഫോടക വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. യുവാവിനെതിരെ കേസെടുത്തശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.

News Summary- The police registered a case against a non-resident youth who bought firecrackers online for Vishu celebrations. A young man who had come home from the Gulf for a holiday bought the crackers online.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Crime, Firecracker, Kannur, Online shopping