പാലക്കാട്: മണ്ണാർക്കാട്ടെ ഡിവൈഎഫ്ഐ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. മണ്ണാർക്കാട് പൊലീസാണ് കേസെടുത്തത്. കലാപശ്രമം, അന്യായമായി കൂടിച്ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചത്. ഇത് വലിയ വാർത്തയായി മാറിയിരുന്നു. കൊലവിളി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.
'കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല. ആ പൊന്നരിവാള്‍ തുരുമ്പെടുത്ത് പോയിട്ടില്ല. വല്ലാതങ്ങ് കളിക്കേണ്ട കോണ്‍ഗ്രസേ. കളിക്കാന്‍ നിന്നാല്‍ കൈയ്യും വെട്ടും, കാലും വെട്ടും' എന്നിങ്ങനെയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രകോപനപരമായ മുദ്രാവാക്യം വിളി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യവുമായി നഗരം ചുറ്റിയത്.
'കൈവെട്ടും; കാൽ വെട്ടും; തലവെട്ടി ചെങ്കൊടി കെട്ടും'; എച്ച്. സലാം എംഎൽഎയുടെ നേതൃത്വത്തിലെ പ്രകടനത്തിലെ മുദ്രാവാക്യം
അമ്പലപ്പുഴയിൽ പ്രകോപന മുദ്രാവാക്യവുമായി (provocative slogans) സി പി എം പ്രകടനം (cpm protest march). എച്ച് സലാം എം എൽ എയുടെ (H Salam MLA) നേതൃത്വത്തിലായിരുന്നു പ്രകടനം. 'കൈവെട്ടും, കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും' എന്നായിരുന്നു പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം. എ കെ ജി സെന്‍റർ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
എകെജി സെന്ററിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചുള്ള പ്രകടനങ്ങൾ ഒരിടത്തും അതിരുവിടരുതെന്ന് സിപിഎം സെക്രട്ടേറിയറ്റ് നിർദേശിച്ചിരുന്നു. പ്രകോപനം പാടില്ലെന്ന് ജില്ലാ കമ്മിറ്റികൾക്കും യുവജന സംഘടനകൾക്കും സിപിഎം നിർദേശം നൽകിയിരുന്നു.
'ഞങ്ങളും എറിഞ്ഞിട്ടുണ്ട്, മതിലിൽ അല്ല, ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട്'; കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്
എകെജി സെന്‍ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതിൽ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കൊലവിളി പ്രസംഗവുമായി ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ അഡ്വ. ഒ എം ഭരദ്വാജ് രംഗത്ത്. " ഞങ്ങളും എറിഞ്ഞിട്ടുണ്ട്, ഇതുപോലെ മതിലിൽ അല്ല, ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട്, ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല. എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം. സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി'' - അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AKG Centre, Cpm, Dyfi, Palakkad