• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജെസിബി പത്തിവിടർത്തി തടഞ്ഞ മൂർഖൻ പാമ്പ് ഒരേ നിൽപ്പ് രണ്ടു മണിക്കൂർ

ജെസിബി പത്തിവിടർത്തി തടഞ്ഞ മൂർഖൻ പാമ്പ് ഒരേ നിൽപ്പ് രണ്ടു മണിക്കൂർ

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരുന്ന പറമ്പിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്

  • Share this:

    കൊച്ചി: ജെസിബിക്ക് മുന്നിൽ പത്തിവിടർത്തി മൂർഖൻ പാമ്പ് രണ്ടു മണിക്കൂർ ഒരേ നിൽപ്പ്. കോതമംഗലം ഇഞ്ചൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പറമ്പിൽ പാമ്പിനെ കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പാമ്പിനെ സാഹസികമായി പിടികൂടി.

    ഇന്നലെ രാത്രി ഏഴുമണിയോടെയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരുന്ന പറമ്പിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. JCB ഉപയോഗിച്ച് പറമ്പിൽ പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ പറമ്പിന്റെ മുകൾ ഭാഗത്തു നിന്നുമാണ് പാമ്പ് ഇറങ്ങി വന്നത്. ജെസിബിയുടെ മുൻപിൽ വന്ന പാമ്പ് ഏകദേശം രണ്ട് മണിക്കൂറോളം പത്തിവിടർത്തി നിന്നു.

    വിവരം അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. പലരീതിയിൽ പാമ്പിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും പാമ്പ് ജെസിബിക്കു മുന്നിൽ തന്നെ തുടർന്നു. ഇതിനിടെ സമീപത്തേക്ക് എത്തുന്നവർക്കുനേരെ പാമ്പ് ചീറ്റുകയും ചെയ്തു. ഇതോടെ പാമ്പുപിടിത്ത വിദഗ്ദ്ധൻ സി കെ വർഗീസിനെ വിവരം അറിയിച്ചു.

    വനപാലകർക്കൊപ്പം സ്ഥലത്തെത്തിയ സി കെ വർഗീസ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ സാഹസികമായി പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനപാലകർ ഉൾവനത്തിൽ തുറന്നുവിടുകയായിരുന്നു.

    Published by:Anuraj GR
    First published: