• HOME
 • »
 • NEWS
 • »
 • kerala
 • »
 • Compensation | പാന്‍റ് പാവാടയായി; തയ്യൽക്കാരൻ പരാതിക്കാരന് 12000 രൂപ നൽകാൻ ഉപഭോക്തൃ കോടതി

Compensation | പാന്‍റ് പാവാടയായി; തയ്യൽക്കാരൻ പരാതിക്കാരന് 12000 രൂപ നൽകാൻ ഉപഭോക്തൃ കോടതി

പാലക്കാട് സ്വദേശി അനൂപ് ജോർജ് നൽകിയ പരാതിയിലാണ് 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നൽകാൻ കമ്മിഷന്റെ നിർദേശം

 • Share this:
  പാന്‍റ് (pant) തയ്ക്കാൻ തുണി നൽകിയ യുവാവിന് തിരികെ ‘പാവാട പോലുള്ള പാന്‍റ്’ തയ്ച്ചു നൽകിയെന്ന പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മിഷന്റെ (Consumer Court) വിധി. പാലക്കാട് സ്വദേശി അനൂപ് ജോർജ് നൽകിയ പരാതിയിലാണ് 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നൽകാൻ കമ്മിഷന്റെ നിർദേശം.

  2016ലായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം. നഗരത്തിൽ പ്രവർത്തിക്കുന്ന കടയിൽ പാന്റ്സ് തയ്ക്കാനായി അനൂപ് തുണി നൽകിയിരുന്നു. പറഞ്ഞതിലും ഒരാഴ്ച കഴിഞ്ഞാണ് പാന്റ്സ് ലഭിച്ചത്. വീട്ടിൽ പോയി ഇട്ടുനോക്കിയപ്പോൾ പാവാടയ്ക്കു സമാനമായ രൂപത്തിൽ, അത്രയും വലുപ്പത്തിലായിരുന്നു പാന്റ്സ് തയ്ച്ചുവച്ചിരുന്നത്.

  ഉടൻതന്നെ കടയിൽ പോയി ചോദിച്ചെങ്കിലും കടക്കാരനും സഹായികളും തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് അനൂപ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതി ലഭിച്ച കമ്മിഷൻ, സംഭവം പരിശോധിക്കാനായി കണ്ണൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ അസോഷ്യേറ്റ് പ്രഫസർ എൻ.മുകിൽവണ്ണനെ എക്സ്പെർട് കമ്മിഷനായി നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ വിധിയായത്.

  കോഴിയെ ജീവനോടെ തൂവൽ പറിച്ച് കഷണങ്ങളാക്കുന്ന വീഡിയോ; ക്രൂരതക്കെതിരെ നടപടി വേണമെന്ന് ചിക്കൻ വ്യാപാരി സമിതി


  തിരുവനന്തപുരം:  കോഴിയിറച്ചി വിൽക്കുന്ന കടയിൽ ഇറച്ചിക്കോഴിയെ (Chicken) ജീവനോടെ തൂവൽ പറിച്ച് കഷണങ്ങളാക്കുന്ന വീഡിയോ വൈറലായിരുന്നു (Viral Video). അങ്ങേയറ്റം ക്രൂരമായ വീഡിയോക്കെതിരെ വൻ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ ചിക്കൻ വ്യാപാരികളുടെ സംഘടന തന്നെ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.

  ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത തിരുവനന്തപുരം പൊഴിയൂരുള്ള യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി എസ് ഉസ്മാൻ ആവശ്യപ്പെട്ടു. മറ്റുള്ള ചെറുകിട വ്യാപാരികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോശമായി ചിത്രികരിക്കുന്ന ഇത്തരം ആളുകളുടെ ഈ പ്രവണത അവസാനിപ്പിക്കുന്നതിന് അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

  Also Read- 'ഇന്ധന നികുതി കുറയ്ക്കൂ'; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

  ആയിരക്കണക്കിന് കച്ചവടക്കാരുടെ മുഖത്ത് കരിവാരി തേക്കുന്ന നിലയിലുള്ള നീച പ്രവർത്തിയെ ശക്തിയുക്തം അപലപിക്കുന്നതായി ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. മാംസത്തിന് വേണ്ടി ഉത്പാദിപ്പിക്കുന്ന ഉൽപന്നമാണെങ്കിലും ഒരു ജീവനോട് കാണിക്കേണ്ടതായ മര്യാദകളൊന്നും പാലിക്കാതെ നിന്ദ്യമായ നിലയിൽ ഒരു ജീവനെ കൊല്ലാകൊല ചെയ്യുന്ന ദൃശ്യം കാഴ്ചക്കാരിൽ അമ്പരപ്പും സങ്കടവും സൃഷ്ടിക്കുന്നതാണ്. ഇത്തരം പ്രവർത്തികൾ ചിക്കൻ വ്യാപാരി സമിതി അംഗീകരിക്കില്ല എന്നു മാത്രമല്ല. ഇത്തരക്കാർക്കെതിരെ സംഘടന പരമായും നിയമപരമായും കടുത്ത നടപടി തന്നെ സ്വീകരിക്കുന്നതാണ്. ഇയാൾക്കെതിരെ നിയമ പരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

  Also Read- എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 72കാരന് 65 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

  പൊഴിയൂരുള്ള ചെങ്കവിളയിലാണ് സംഭവം. ഇറച്ചിക്കടയിലെ ജീവനക്കാരനാണ് ജീവനുള്ള കോഴിയുടെ തൂവല്‍ പറിച്ചെടുത്തത്. തുടര്‍ന്ന് കോഴിയെ ജീവനോടെ തന്നെ കഷണങ്ങളാക്കുകയും ചെയ്തു. ചിരിയോടെയാണ് അയാള്‍ ഈ ക്രൂരത ചെയ്യുന്നത്. വേറൊരു ആളാണ് വീഡിയോ പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ യുവാവിനു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.
  Published by:Arun krishna
  First published: