നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബോട്‌സ്വാനയിലുണ്ടായ കാറപടത്തില്‍ തൃശൂര്‍ സ്വദേശികളായ യുവദമ്പതികള്‍ മരിച്ചു

  ബോട്‌സ്വാനയിലുണ്ടായ കാറപടത്തില്‍ തൃശൂര്‍ സ്വദേശികളായ യുവദമ്പതികള്‍ മരിച്ചു

  സിഗ്നലില്‍ നിര്‍ത്തിയിട്ട ഇവരുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു.

  Accident

  Accident

  • Share this:
   തൃശൂര്‍: ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ ഉണ്ടായ കാറപകടത്തില്‍ തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. തൃശൂര്‍ വല്ലിച്ചിറ സ്വദേശികളായ ദീപക് മോനോന്‍ (29), ഭാര്യ ഡോ. ഗായത്രി എന്നിവരാണ് മരിച്ചത്. ബോട്‌സ്വാനയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ദീപക്.

   കഴിഞ്ഞ ഡിസംബറിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ജനുവരിയിലാണ് ഇരുവരും ബോട്‌സ്വാനയില്‍ എത്തിയത്. സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങവേ ഹൈവേയില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ട ഇവരുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു.

   Also Read-കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ട് എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

   വല്ലിച്ചിറ മേഖലയില്‍ പരേതനായ സുകുമാരന്‍ മേനോന്റെയും റിട്ട. അധ്യാപിക സുശീലയുടെയും മകനാണ് ദീപക്. എടക്കളത്തൂര്‍ പുത്തന്‍ പീടിക നന്ദകുമാറിന്റെയും കണ്ടിയൂര്‍ ഗീതയുടെയും മകളാണ് ഗായത്രി.
   Published by:Jayesh Krishnan
   First published:
   )}