HOME /NEWS /Kerala / പൊലീസ് ഉദ്യോഗസ്ഥയുടെ കൊച്ചുമകളുടെ പിറന്നാൾ കേക്ക് മുറിച്ചപ്പോൾ ചത്ത പല്ലിയെ കണ്ടെത്തി

പൊലീസ് ഉദ്യോഗസ്ഥയുടെ കൊച്ചുമകളുടെ പിറന്നാൾ കേക്ക് മുറിച്ചപ്പോൾ ചത്ത പല്ലിയെ കണ്ടെത്തി

പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി കുട്ടി കേക്ക് മുറിച്ച് ആദ്യ കഷ്ണം കഴിക്കുമ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്

പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി കുട്ടി കേക്ക് മുറിച്ച് ആദ്യ കഷ്ണം കഴിക്കുമ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്

പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി കുട്ടി കേക്ക് മുറിച്ച് ആദ്യ കഷ്ണം കഴിക്കുമ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്

  • Share this:

    തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥയുടെ കൊച്ചുമകളുടെ പിറന്നാൾ കേക്ക് മുറിച്ചപ്പോൾ ചത്ത പല്ലിയെ കണ്ടെത്തി. സുഹൃത്ത് പിറന്നാള്‍ സമ്മാനമായി നല്‍കിയ കേക്കിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. തിരുവനന്തപുരം മണ്‍വിള കിഴക്കുംകര ഫലക്ക് വീട്ടില്‍ ഷൈലയുടെ കൊച്ചുമകളുടെ പിറന്നാളിന് സമ്മാനമായി കുടുംബ സുഹൃത്ത് വാങ്ങിയ റെഡ്‌വെല്‍വെറ്റ് കേക്കിലാണ് ചത്ത പല്ലി ഉണ്ടായിരുന്നത്.

    സെപ്റ്റംബർ 12ന് ഷൈലയുടെ കൊച്ചുമകള്‍ ആലിയയുടെ ഏഴാം ജന്മദിനമായിരുന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് ഷൈലയുടെ അടുത്ത സുഹൃത്ത് പിറന്നാൾ സമ്മാനങ്ങളും കേക്കും വാങ്ങി വീട്ടിലെത്തിയത്. പിന്നീട് പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി കുട്ടി കേക്ക് മുറിച്ച് ആദ്യ കഷ്ണം കഴിക്കുമ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.

    തിരുവനന്തപുരം ബൈപ്പാസിൽ ഈഞ്ചയ്ക്കലിലുള്ള ബേക്കറിയില്‍ നിന്നാണ് കേക്ക് വാങ്ങിയത്. ഉടന്‍തന്നെ ബേക്കറിയില്‍ വിളിച്ച്‌ പരാതി പറഞ്ഞെങ്കിലും അവിടെയുണ്ടാക്കിയ കേക്കല്ലെന്നാണ് അവർ നൽകിയ മറുപടി. സംഭവത്തിൽ തുമ്ബ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ഷൈല വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കി.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    Also Read- CPM ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം;തർക്കം വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട്

    ഓണാവധി കഴിഞ്ഞുള്ള ദിവസമായതിനാല്‍ തങ്ങൾ കേക്ക് ഉണ്ടാക്കിയിരുന്നില്ലെന്നാണ് ബേക്കറി ഉടമ നൽകുന്ന വിശദീകരണം. തൊഴിലാളികള്‍ കുറവായതുകൊണ്ട് മറ്റ് സ്ഥലങ്ങളിൽനിന്നാണ് കേക്ക് വരുത്തിയിരുന്നത്. ഇത്തരത്തിൽ എത്തിച്ച കേക്കിലാകാം പല്ലിയെ കണ്ടെത്തിയതെന്നാണ് ബേക്കറി ഉടമയുടെ വിശദീകരണം.

    First published:

    Tags: Birthday cake, Thiruvananthapuram