നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞൻ എത്തുന്നു - 'നമ്പി ദ സയന്‍റിസ്റ്റ്'

  നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞൻ എത്തുന്നു - 'നമ്പി ദ സയന്‍റിസ്റ്റ്'

  • Share this:
   #ജോയ്സ് ജോയ്

   കൊച്ചി: പുസ്തകത്തിൽ പകർത്തിയ ജീവിതം പ്രജേഷും കൂട്ടുകാരും ചേർന്ന് കാഴ്ചക്കാർക്ക് മുമ്പിലേക്ക് എത്തിക്കുകയാണ്. 'നമ്പി ദ സയന്‍റിസ്റ്റ്' എന്ന ഡോക്യുമെന്‍ററിയിലൂടെ. "ഓർമകളുടെ ഭ്രണപഥം എന്ന പുസ്തകത്തിൽ പ്രധാനമായും പറഞ്ഞുപോയത് നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന് അഭിമുഖീകരിക്കേണ്ടി വന്ന ചാരക്കേസും അതിന്‍റെ പിന്തുടർച്ചയുമായിരുന്നു. എന്നാൽ, ഡോക്യമെന്‍ററിയിൽ പ്രധാനമായും പരിചയപ്പെടുത്തുന്നത് നമ്പി നാരായണനെന്ന ശാസ്ത്രജ്ഞനെയാണ്' - ഡോക്യുമെന്‍ററിയുടെ സംവിധായകൻ പ്രജേഷ് സെൻ ന്യൂസ് 18 കേരളത്തിനോട് പറഞ്ഞു.

   ചാരക്കേസിൽ പ്രതി ചേർക്കപ്പെടുകയും തന്‍റെ ഔദ്യോഗികജീവിതം പിച്ചി ചീന്തപ്പെടുകയും ചെയ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന്‍റെ ജീവിതകഥ പറഞ്ഞ പുസ്തകമായിരുന്നു 'ഓർമകളുടെ ഭ്രമണപഥം'. മാധ്യമപ്രവർത്തകനായിരുന്നു ജി പ്രജേഷ് സെൻ ആയിരുന്നു പുസ്തകം തയ്യാറാക്കിയത്. ചാരക്കേസിനും മുമ്പും ചാരക്കേസിനു ശേഷവുമുള്ള നമ്പി നാരായണന്‍റെ ജീവിതകഥയാണ് പുസ്തകം പങ്കുവെച്ചത്. പുസ്തകം പുറത്തിറക്കി ഒരു വർഷത്തിനു ശേഷമാണ് ഡോക്യുമെന്‍ററി എത്തുന്നത്. നവംബർ 20ന് കൊച്ചിയിൽ ഡോക്യുമെന്‍ററിയുടെ ആദ്യ പ്രദർശനം നടക്കും.   ഐ എസ് ആർ ഒയുടെ വിവിധ കേന്ദ്രങ്ങൾ, ഫ്രാൻസ്, നമ്പി നാരായണൻ പഠിച്ച അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ആയിരുന്നു ഡോക്യുമെന്‍ററിയുടെ ചിത്രീകരണം നടന്നത്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ നമ്പി നാരായണന്‍റെ പഠനകാലത്തെ എക്സ്ക്ലുസീവ് ദൃശ്യങ്ങളും ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിലാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാരനായ അലക്സ് വാർണർ ആണ് ഡോക്യുമെന്‍ററിക്ക് വിവരണം നൽകുന്നത്. പി സി രാമകൃഷ്ണയാണ് മറ്റൊരാൾ.

   എയർസെൽ കേസിൽ ചിദംബരം ഒന്നാം പ്രതി

   സംവിധായകൻ ജി പ്രജേഷ് സെന്നും സുഹൃത്തുക്കളും ചേർന്നാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയത്. ജോൺ ഡബ്ല്യു വർഗീസ്, ജോസ് മിലേക്കാച്ചലിൽ, സന്തോഷ് എന്നിവർ ചേർന്നാണ് ഡോക്യുമെന്‍ററി നിർമിക്കുന്നത്. പ്രജേഷ് സെന്നും ജോയ്സ് തോന്ന്യാമലയും ചേർന്നാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. നൗഷാദ് ഷരീഫ്, കപിൽ റോയ് എന്നിവരാണ് ഛായാഗ്രഹണം. ലെബിസൻ ഗോപിയാണ് ഡി ഒ പി. പ്രജേഷ് സെന്നിനൊപ്പം അരുൺ റാം, നസീം ബീഗം, എം കുഞ്ഞാപ്പ എന്നിവരാണ് ക്രിയേറ്റിവ് സപ്പോർട്ട്.

   സാലറി ചാലഞ്ച് : സര്‍ക്കാരിന്റെ ഹര്‍ജി  അടിയന്തിരമായി പരിഗണിക്കാമെന്നു സുപ്രീം കോടതി

   ചാരക്കേസിൽ നമ്പി നാരായണൻ പ്രതിയായത് 1994 നവംബർ 30നാണ്. നീണ്ട 24 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിൽ എടുത്തതാണെന്നും പീഡിപ്പിച്ചതാണെന്നും സുപ്രീംകോടതി കണ്ടെത്തി. അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിക്കുകയും കേരളസർക്കാർ തുക കൈമാറുകയും ചെയ്തു. എന്നാൽ, നഷ്ടപരിഹാരമല്ല തന്നെ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആയിരുന്നു നമ്പി നാരായണന്‍റെ ആവശ്യം.

   First published:
   )}