ഇന്റർഫേസ് /വാർത്ത /Kerala / കോട്ടയം പാമ്പാടിയിൽ ഏഴു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം പാമ്പാടിയിൽ ഏഴു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

നാട്ടുകാർ തല്ലിക്കൊന്ന നായയുടെ പോസ്റ്റുമോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്

നാട്ടുകാർ തല്ലിക്കൊന്ന നായയുടെ പോസ്റ്റുമോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്

നാട്ടുകാർ തല്ലിക്കൊന്ന നായയുടെ പോസ്റ്റുമോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്

  • Share this:

കോട്ടയം: പാമ്പാടിയിൽ കഴിഞ്ഞ ദിവസം ഏഴുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നാട്ടുകാർ തല്ലിക്കൊന്ന നായയുടെ പോസ്റ്റുമോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വീട്ടില്‍ കിടന്നുറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിയടക്കം ഏഴു പേര്‍ക്കാണ് കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റത്. വീട്ടുവളപ്പിൽ കയറി നിഷ എന്ന യുവതിയെയും നായ കടിച്ചിരുന്നു. വയറിലും നെഞ്ചിലും ഉള്‍പ്പെടെ മുപ്പത്തിയെട്ട് മുറിവുകളാണ് മിനിട്ടുകള്‍ മാത്രം നീണ്ട നായ ആക്രമണത്തില്‍ നിഷയ്ക്ക് ഉണ്ടായത്. രക്ഷിക്കാനെത്തിയ ബന്ധു സുമിക്കും കടിയേറ്റു. നിഷയെയും സുമിയെയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കി.

ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. നിഷ, സുമി എന്നിവര്‍ക്ക് പുറമെ മറ്റ് 5 പേരെയും നായ ആക്രമിച്ചു. സുമിയുടെ മകൻ ഐറിൻ (10), രാജു കാലായിൽ (65), ഫെബിൻ (12), കൊച്ചൊഴത്തിൽ രതീഷ് (37), സനന്ത് (21) എന്നിവരെയാണ് നായ ആക്രമിച്ചത്. കടിയേറ്റവര്‍ എല്ലാവരും പേവിഷബാധയ്ക്കെതിരെയുള്ള വാക്സീന്‍ സ്വീകരിച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

വീട്ടുമുറ്റത്ത് നിന്ന നിഷയെ ഇവരുടെ മുറ്റത്തേക്ക് കയറി എത്തിയ നായ കടിക്കുകയായിരുന്നു. നിഷയെ നായ കടിച്ച വിവരമറിഞ്ഞ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി എത്തിയ വാഹനത്തിൽ വന്നിറങ്ങിയതായിരുന്നു സുമി. ഈ വാഹനത്തിൽ വന്നിറങ്ങിയശേഷം വീട്ടിലേക്ക് നടക്കുകയായിരുന്നു സുമിയെ പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു.

Also Read- കോട്ടയം പാമ്പാടിയിൽ യുവതിയെ നായ വീട്ടിൽ കയറി കടിച്ചു; ശരീരത്തില്‍ 38ലെറെ മുറിവുകള്‍

കടിയേറ്റ നായ ഉടൻ തന്നെ ഇവിടെ നിന്ന് ഓടിപ്പോയി.തുടർന്നാണ് പുറത്തിറങ്ങിയ നായ ഫെബിനെ വീടിനുള്ളിൽ കയറി കടിച്ചത്. തുടർന്ന് നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ വാഹനത്തിൽ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആക്രമിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

First published:

Tags: Dog bite, Rabies