• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | സ്കൂട്ടറിൽ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ ഡിവൈഎഫ്ഐ നേതാവ് മരിച്ചു

Accident | സ്കൂട്ടറിൽ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ ഡിവൈഎഫ്ഐ നേതാവ് മരിച്ചു

സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന ദിലീപ്‌ സഞ്ചരിച്ച സ്‌കൂട്ടറിന് പുറകിൽ അജ്ഞാത വാഹനമിടിക്കുകയായിരുന്നു

Dileep

Dileep

  • Last Updated :
  • Share this:
    പാലക്കാട്: ദേശീയ പാതയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവ് മരിച്ചു. പുതുശേരി നോർത്ത്‌ മേഖല സെക്രട്ടറിയേറ്റംഗം പുതുശേരി കുന്നേക്കാട്‌ പൊന്നുക്കുട്ടന്റെ മകൻ ദിലീപ്‌ (30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരയോടെ ദേശീയ പാതയിൽ മരുതറോഡ്‌ വില്ലേജ്‌ ഓഫീസിനു സമീപമാണു അപകടമുണ്ടായത്‌. സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന ദിലീപ്‌ സഞ്ചരിച്ച സ്‌കൂട്ടറിന് പുറകിൽ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ദിലീപിനെ പിന്നാലെ എത്തിയ ലോറി ഇടിക്കുകയായിരുന്നു.

    ഗുരുതരമായി പരിക്കേറ്റ ദിലീപിനെ കഞ്ചിക്കോട്‌ അഗ്നിരക്ഷാ സേന ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് തുടർ ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക്‌ പോകുന്നതിനിടെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. അമ്മ: സരസ്വതി. സഹോദരങ്ങൾ: ദീപക്ക്‌, സനൂപ്‌, ദിവ്യ. ലോറി ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക്‌ കസബ പൊലീസ്‌ കേസേടുത്തു.

    വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി; മൃതദേഹം റെയിൽവേ ട്രാക്കിൽ

    വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെടുത്തു. നെടുമ്പാശേരി അകപ്പറമ്പിൽ വീട്ടുമുറ്റത്താണ് മനുഷ്യ കൈപ്പത്തി കണ്ടെത്തിയത്. വീട്ടിൽ നിന്ന് ഏതാനും മീറ്റർ അകലെ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വാപ്പാലശേരി സ്വദേശി അബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

    അബുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. അകപ്പറമ്പ് ആറു സെന്റ് കോളനി നിവാസി അശോകന്റെ വീട്ടുമുറ്റത്താണ് കൈപ്പത്തി കണ്ടെത്തിയത്. മുറിഞ്ഞ കൈപ്പത്തി നായ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

    ഒരാഴ്ച മുമ്പ് സാമാനമായ മറ്റൊരു സംഭവത്തിൽ ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ചെടുത്ത് വീടിന് മുന്നിലിട്ടിരുന്നു. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് നായ കടിച്ചെടുത്തുകൊണ്ടുവന്നത്. നായ തല കടിച്ചെടുത്ത് കൊണ്ടുപൊകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.

    രാത്രി ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടന് മുന്നിൽ കൊണ്ടിട്ടത്. മരിച്ചയാളുടെ ബാക്കി ശരീരഭാഗങ്ങൾ ട്രാക്കില്‍ നിന്ന് കണ്ടെത്തി. ഇലവന്‌കുളങ്ങര കിഴക്ക് റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്തുള്ള വീടിന് മുറ്റത്താണ് നായ തല കൊണ്ടിട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.
    Published by:Anuraj GR
    First published: