റിയാദ്: അവധിക്കെത്തിയ പ്രവാസി മലയാളി മടക്കയാത്രയിൽ റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്. 32 വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
Also read-സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണ് വയോധികന്‍ മരിച്ചു
സൗദി എയർലൈൻസ് വിമാനത്തിൽ കൊച്ചിയിൽനിന്ന് റിയാദിലെത്തിയ അപ്പു ലാലു എമിഗ്രേഷൻ കൗണ്ടറിന് മുന്നിൽ ക്യൂ നിൽക്കുമ്പോഴാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞ് വീണത്. ഉടൻ എയർപോർട്ട് ആംബുലൻസിൽ എക്സിറ്റ് ഏട്ടിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. തുടർന്ന് നാട്ടിലെ വീട്ടിൽ വിളിച്ച് മരണവിവരം അറിയിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഭാര്യ – ലീല, മക്കൾ – ധന്യ (അധ്യാപിക, മീനു (ഏവിയേഷൻ വിദ്യാർഥിനി), ഹരിലാൽ (റിയാദ്). അമ്മ – സരോജനി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.